Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightചെറുകിട ഏലം കർഷകർക്ക്...

ചെറുകിട ഏലം കർഷകർക്ക് ആശ്വാസം: വിള ഇൻഷുറൻസിനുള്ള കുറഞ്ഞ പരിധി ഒരേക്കർ

text_fields
bookmark_border
cardamom farmers
cancel

തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കർ ആക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൃഷി മന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍ക്ക്‌ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ്‌ വരുത്തുന്നതിന് നിലവിലുള്ള വൃവസ്ഥകളില്‍ ഭേദഗതി വരുത്തി കൂടുതല്‍ വിളകള്‍ ഉള്‍പ്പെടുത്തുന്നതിനും നഷ്ടപരിഹാര തുക വർധിപ്പിക്കുന്നതിനുമായി സർക്കാർ പ്രൊപ്പോസൽ തയാറാക്കി വരികയാണ്.

ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്‍റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ വർഷം ഉണ്ടായ അതിരൂക്ഷമായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖലയിൽ വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു. മുൻപ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിലയിൽ നിന്നും ചെറുകിട നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്‍റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടുതല്‍ കര്‍ഷകരെ വിള ഇന്‍ഷ്ടറന്‍സ്‌ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരുന്നതിന്‌ ഇത് വഴിയൊരുക്കും. ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്‍റ് കായ്ഫലമുള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നു വർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും. 100 സെന്‍റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24000 രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop insurancecardamomsmall cardamom farmers
News Summary - Relief for small cardamom farmers: Minimum limit for crop insurance is one acre
Next Story