റബറിനും കുരുമുളകിനും വിലയിടിവ്: കർഷകർക്ക് തിരിച്ചടി, മലഞ്ചരക്ക് വ്യാപാരം തളർച്ചയിൽ
text_fieldsവടക്കഞ്ചേരി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ മലയോര കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച് റബർ അടക്കമുള്ള കാർഷിക ഉൽപന്നങ്ങളുടെ വിലയിടിയുന്നതിൽ കർഷകർ ആശങ്കയിൽ. പാലക്കുഴി, മംഗലം ഡാം, വാൽകുളമ്പ്, കണക്കൻതുരുത്തി, കണ്ണമ്പ്ര മേഖലയിൽ കർഷകർ വിപണിയെ നിരാശയോടെയാണ് കാണുന്നത്.
ജില്ലയിലെ വില കൊച്ചി മാർക്കറ്റിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിൽ റബറിന് തുടർച്ചയായി വിലയിടിയുന്നത് ആഭ്യന്തര വിപണിയിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നു. എട്ടു വർഷത്തിനു ശേഷം ആദ്യമായി ആർ.എസ്.എസ് നാലാം ഗ്രേഡിെൻറ വില കിലോ ഗ്രാമിന് 180 രൂപ പിന്നിട്ടതോടെ പ്രസരിപ്പിലായിരുന്ന വിപണിയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട നേരിയ ഇടിവു വിലക്കയറ്റത്തിെൻറ വിരാമം കുറിക്കുന്നതോ സാങ്കേതികമായ തിരുത്തലിെൻറ ഭാഗമോ എന്നു വ്യക്തമല്ല.
കടന്നുപോയ വാരത്തിലെ ആദ്യ ദിവസം കൊച്ചിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് വില ക്വിൻറലിന് 18,050 രൂപയിലേക്കും ആർ.എസ്.എസ് അഞ്ചാം ഗ്രേഡ് വില ക്വിൻറലിന് 17,850 രൂപയിലേക്കും ഉയർന്നു. രണ്ടു ദിവസം കൂടി ഈ നിലവാരത്തിൽ വില തുടർന്നെങ്കിലും പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്നതാണ് പിന്നീടു കണ്ടത്. വാരാന്ത്യത്തിൽ നാലാം ഗ്രേഡിെൻറ വില 17,900 രൂപ മാത്രം; അഞ്ചാം ഗ്രേഡ് വില 17,750 രൂപയും. ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് വില 13,596 രൂപയിലേക്കും അഞ്ചാം ഗ്രേഡ് വില 13,495 രൂപയിലേക്കും താഴ്ന്നിരിക്കുകയാണ്. ആഗസ്റ്റ് ആദ്യ വാരം നിലവിലുണ്ടായിരുന്ന നിലവാരത്തിലേക്കാണ് വില താഴ്ന്നിരിക്കുന്നത്.
അതിനിടെ, കേരളത്തിലെ നഴ്സറികളിൽ റബർ തൈകൾക്ക് ദൗർലഭ്യം നേരിടുന്നു. ത്രിപുര, മണിപ്പൂർ, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു വൻതോതിൽ തൈകൾ കയറ്റിപ്പോകുന്നതാണു കാരണം.
ഡിമാൻഡ് കൂടിയത് വില വർധനക്കും ഇടയാക്കിയിട്ടുണ്ട്. 60 രൂപക്കു പോലും ലഭ്യമായിരുന്ന ബഡ് തൈകൾക്ക് ഇപ്പോൾ വില 100 രൂപയോളം. തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രമുഖ നഴ്സറികളിലെല്ലാം തൈകൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
കുരുമുളകിനും വിലയിടിവ്
കുരുമുളകിനു 400 രൂപയുടെ വിലയിടിവ് രേഖപ്പെടുത്തിയ ആഴ്ച. തൊട്ടു മുമ്പത്തെ വാരം 400 രൂപയുടെ വർധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
കൊച്ചിയിൽ ഗാർബ്ൾഡ് ഇനത്തിെൻറ വില ക്വിൻറലിന് വീണ്ടും 41,800 രൂപയായി. ഇവിടെ അത് വീണ്ടും കുറയും. അൺ ഗാർബ്ൾഡിെൻറ വില 39,800 രൂപയിലേക്കു താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.