പൈപ്പുകൾക്ക് മുകളിൽ ഗ്രോബാഗ്; വേനല്‍ക്കാല പച്ചക്കറിയില്‍ ഷരീഫിെൻറ വേറിട്ട മാതൃക
text_fieldsചെറുപുഴ: വേനല്‍ക്കാല പച്ചക്കറി കൃഷിയിലെ ഏറ്റവും വലിയ വെല്ലുവിളി ജലസേചനമാണ്. നാടും നഗരവും കൊടുംചൂടില്‍ വെന്തുരുകുകയും ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങുകയും ചെയ്യുന്നതിനാല്‍ പലരും ഈ സമയത്ത് പച്ചക്കറി കൃഷിയെക്കുറിച്ച് ചിന്തിക്കാറേയില്ല. എന്നാല്‍, കടുത്ത വേനലിലും കുറഞ്ഞ തോതില്‍ വെള്ളം പ്രയോജനപ്പെടുത്തി പച്ചക്കറി കൃഷി നടത്താമെന്നു തെളിയിക്കുകയാണ് ചെറുപുഴ കൊല്ലാടയിലെ തണ്ടയില്‍ ഷരീഫ്.
കൃഷിവകുപ്പിെൻറ നൂതന പദ്ധതിയായ തിരിനന കൃഷി മാതൃകയില്‍ വീടിെൻറ ടെറസില്‍ പച്ചക്കറി കൃഷി ചെയ്താണ് ഷരീഫ് കര്‍ഷകര്‍ക്ക് വഴികാട്ടുന്നത്.
നിരത്തിവെച്ച പി.വി.സി പൈപ്പുകള്‍ക്ക് മുകളില്‍ ഗ്രോബാഗ് സ്ഥാപിച്ചാണ് കൃഷി. പോളിത്തീന്‍ ഗ്രോബാഗുകളില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതമാണ് നിറക്കുന്നത്. വലിയ പൈപ്പിൽനിന്ന് ഓരോ ഗ്രോബാഗിലേക്കും അടിവശത്തുകൂടെ എക്സ്റ്റന്‍ഷന്‍ പൈപ്പ് നല്‍കിയിട്ടുണ്ട്. വലിയ പൈപ്പിൽ വെള്ളം നിറക്കുേമ്പാൾ നിറയെ ചെറിയ ദ്വാരമുള്ള എക്സ്റ്റന്‍ഷന്‍ പൈപ്പിലൂടെ ആവശ്യമായ വെള്ളം ചെടികളുടെ ചുവട്ടിലേക്കെത്തും. ഗ്രോബാഗിന്റെ മധ്യഭാഗം വരെയാണ് എക്സ്റ്റൻഷൻ പൈപ്പിന്റെ നീളം. ഇങ്ങനെ ചെയ്യുന്നതിലൂടെ അമിതമായി വെള്ളം നഷ്ടമാകുന്നത് ഒഴിവാകുകയും ചെയ്യും.
കൊല്ലാടയില്‍ പുതിയതായി നിര്‍മിക്കുന്ന വീടിെൻറ ടെറസിലാണ് ഷരീഫ് തിരിനന മാതൃകയില്‍ തക്കാളി, വെണ്ട, പച്ചമുളക്, വഴുതന, കാബേജ്, ചുരയ്ക്ക എന്നിവ കൃഷി ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തിലധികമായി തിരിനന കൃഷി നടപ്പാക്കുന്ന ഷരീഫിന് പച്ചക്കറി കൃഷി ഒരു ഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.