തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥ രചിച്ച് ശ്യാം മോഹൻ
text_fieldsമാള: തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥ രചിച്ച് വെള്ളാങ്ങല്ലൂര്‍ സ്വദേശി. ചങ്ങനാത്ത് ശ്യാം മോഹനാണ് മൂന്നു നിറത്തിലുള്ള തണ്ണിമത്തനുകൾ വിളയിച്ചെടുത്തത്. ഉള്‍ഭാഗം ചുവപ്പ് നിറത്തിലുള്ളവക്ക് പുറമെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ളവയും കൃഷി ചെയ്തു. വള്ളിവട്ടത്ത് പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. അര്‍ക്കശ്യാമ, അര്‍ക്കമുത്തു എന്നീ സങ്കര ഇനങ്ങളും യെല്ലോ മഞ്ച്, തായ്ലൻഡില് നിന്ന് വരുത്തിയ ഓറഞ്ച് കളര്‍ തണ്ണിമത്തനും പരീക്ഷിച്ചു. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ചതിനാലാണ് കൂടുതല്‍ വിളകൾ ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
ജൈവ രീതിയിലുള്ള കൃഷിയാണ് തന്റേതെന്ന് ശ്യാം മോഹന്‍ പറയുന്നു. ജൈവ വളക്കൂട്ടുകളും കീടനാശിനികളും ഉണ്ടാക്കിയെടുക്കാന്‍ നാടന്‍ പശുക്കളെയും വളര്‍ത്തുന്നുണ്ട്. സീസണ് കൃഷികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം പൊട്ടുവെള്ളരി, പൂകൃഷി എന്നിവയും ചെയ്തുവരുന്നുണ്ട്. വെള്ളരി, വിവിധയിനം പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ശ്യാം മോഹൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.