പന പോലെ ഈ പടവല കൃഷി...
text_fieldsചെറുതോണി: പന പോലെ വളരുന്ന പടവല കൃഷി നാട്ടുകാർക്ക് കൗതുകമാകുന്നു. പത്ത് സെന്റ് ഭൂമിയിൽ നട്ട് പരിപാലിച്ച പടവലമാണ് മറ്റ് കർഷകർക്കും പ്രദേശവാസികൾക്കുമൊക്കെ കൗതുകമാകുന്നത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ വട്ടംതൊട്ടിയിൽ തോമസിന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന പടവലത്തിലാണ് ഒമ്പത് അടിയിലധികം നീളമുള്ള പടവലങ്ങകളാണ് കായ്ച് നിൽക്കുന്നത്.
പച്ചക്കറികളും ഔഷധസസ്യങ്ങളും എല്ലാം നട്ടു പരിപാലിക്കുന്ന തോമസിന്റെ മുറ്റത്ത് ആദ്യമായാണ് ഇത്രയും വലുപ്പമുള്ള പടവലം കായ്ച് നിൽക്കുന്നത്. തോമസിന്റെ ഭാര്യ തങ്കമ്മ പാര്യമ്പര്യ ചികിത്സ നടത്തിവന്നിരുന്നു. ഒപ്പം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറിയും നട്ടു. മൂന്ന് മാസം മുമ്പ് ഇളയ മകൾ ഒരു ചെറിയ പച്ചക്കറിത്തൈ മാതാപിതാക്കൾക്ക് നൽകി. പാവൽ എന്ന് കരുതി തങ്കമ്മയും തോമസും ചേർന്ന് പരിപാലിച്ചു. വളർന്നപ്പോഴാണ് പടവലമാണെന്ന് മനസ്സിലായത്. ചെടി വളർന്ന് പന്തലിച്ച് പടവലം കായ്ചതോടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി നീളൻ പാവലം കായ്ച്ചത്.
മുഴുവൻ കായ്കൾക്കും അസാമാന്യ വലുപ്പമുണ്ടായത്തിന്റെ സന്തോഷത്തിലാണ് തോമസും തങ്കമ്മയും. പടവലം വളർന്ന് നിലത്ത് മുട്ടിയിട്ടും മണ്ണിലൂടെ വളരുന്ന പടവലം കാണാൻ ആളുകളും എത്തുന്നുണ്ട്.പടവലം ഇത്രയും വലുപ്പമുള്ളതിനാൽ കടകളിൽ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് തോമസ് പറയുന്നു. വിളവെടുത്താൽ സമീപത്തുള്ള പത്തിലധികം വീടുകളിൽ സൗജന്യമായി പടവലം നൽകുകയാണ് തോമസും തങ്കമ്മയും ചെയ്യാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.