പുഞ്ചിരിതൂകി കർഷകർ: പെരുമണ്ണ ക്ലാരിയിലെ 20 ഏക്കറിൽ കൃഷിയാരംഭിച്ചു
text_fieldsകോട്ടക്കൽ: ആറുവരിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കണ്ടതോടെ കര്‍ഷകര്‍ ആശ്വാസത്തില്‍. 20 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ കൃഷിയിറക്കിയിരിക്കുകയാണ് പെരുമണ്ണ ക്ലാരിയിലെ കര്‍ഷകര്‍. കര്‍ഷകരുടെ ദുരിതം സംബന്ധിച്ച് 'മാധ്യമം'വാര്‍ത്ത നല്‍കിയതോടെ അധികൃതര്‍ പരിഹാരം കാണുകയായിരുന്നു.
പഞ്ചായത്തിലെ പ്രധാന പാടശേഖരമായ പാലച്ചിറമാട് ഭാഗത്തുകൂടിയാണ് ആറുവരിപ്പാതയുടെ പ്രവൃത്തികള്‍ നടക്കുന്നത്. ഇതോടെ പഞ്ചായത്തിന്റെ പ്രധാന നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലച്ചിറമാട്, പുത്തൂര്‍ പാടശേഖരങ്ങളില്‍ കഴിഞ്ഞ ചിങ്ങമാസത്തില്‍ നെൽകൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. പാടം കീറി മുറിച്ച് നിർമിക്കുന്ന പാത കാരണം പ്രധാന ജലസ്രോതസ്സായ ക്ലാരി തോടിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ 50 ഹെക്ടറോളം നെല്‍കൃഷി അവതാളത്തിലായി.
വാര്‍ത്തയെ തുടര്‍ന്ന് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന് ദേശീയപാത നിർമാണ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ശേഷം പാതയുടെ മധ്യഭാഗം പൊളിച്ചുനീക്കി കെട്ടിക്കിടന്ന വെള്ളം മറുഭാഗത്തേക്ക് ഒഴുക്കിവിട്ടു. ദേശീയപാത അതോറിറ്റിയുടെ പെട്ടെന്നുള്ള ഇടപെടൽ കൂടുതൽ ദുരിതങ്ങൾ ഒഴിവാക്കി. പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെ സ്ഥിരം സമിതി അധ്യക്ഷന്‍ കളത്തിങ്ങല്‍ മുസ്തഫയുടെ നേതൃത്വത്തിലാണ് ഞാറുനടീല്‍ പുരോഗമിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ തരിശുഭൂമിയിലും കൃഷിയിറക്കി വിജയം നേടാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.