മൂല്യവര്‍ധിത കിഴങ്ങുവിള കേന്ദ്രം അടൂരില്‍ ആരംഭിക്കാന്‍ നടപടി
text_fieldsപത്തനംതിട്ട: മൂല്യവര്‍ധിത ഉല്പന്നങ്ങള് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിെൻറ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്ഷകേക്ഷമ വകുപ്പിെൻറ സഹകരണത്തോടെ കിഴങ്ങുവിളകളുടെ ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധനയും എന്ന വിഷയത്തില്‍ പറക്കോട് ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട 100 പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ കര്‍ഷകര്‍ക്ക് പരിശീലനവും കാര്‍ഷികപ്രദര്‍ശനവും അടൂര്‍ കരുവാറ്റ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിറ്റയം ഗോപകുമാറിെൻറ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തില്‍ അടൂരില്‍ മൂല്യവര്‍ധിത കിഴങ്ങുവിള കേന്ദ്ര സ്ഥാപനം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യ പ്രഭാഷണം നടത്തിയ സി.ടി.സി.ആര്.ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്മാന് ഡി.സജി അധ്യക്ഷതവഹിച്ചു. കിഴങ്ങുവിള ഇനങ്ങളുടെ സാങ്കേതിക വിദ്യകളുടെയും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെയും പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകീട്ട് 3.30വരെ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്. തുളസീധരന്‍പിള്ള, പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ആന്‍ഡ് ഹെഡ് ഡോ. ജി. ബൈജു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, കൃഷി അസി. ഡയറക്ടര്‍ റോഷന് ജോര്‍ജ്, ഡോ.എസ്.എസ്. വീണ, സീനിയര്‍ ടെക്നീഷന്മാരായ ബി. സതീശന്, ഡി.ടി. റെജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.