വിനോദസഞ്ചാരമേഖല ഉണർവിൽ; വട്ടവടയിലെ സ്ട്രോബറി കര്‍ഷകർ പ്രതീക്ഷയിൽ
text_fieldsമൂന്നാര്‍: വിനോദസഞ്ചാര മേഖല സജീവമായതോടെ വട്ടവടയിലെ സ്ട്രോബറി കര്‍ഷകരും പ്രതീക്ഷയിലാണ്. വിളവെടുപ്പ് കാലത്ത് തോട്ടങ്ങളിലേക്ക് സന്ദര്‍ശകരെത്തി തുടങ്ങിയതോടെ സ്ട്രോബറിയുടെ വില്പനയും സജീവമായി.
ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലെ തോട്ടങ്ങളില്‍ തികച്ചും ജൈവ രീതിയില്‍ പരിപാലിച്ച സ്ട്രോബറികള്‍ വിളവെടുപ്പിന് പാകമായി കിടക്കുകയാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പാകമായി കിടക്കുന്ന സ്ട്രോബറി കായ്കള്‍ പറിച്ചെടുക്കാം രുചിച്ചുനോക്കാം.
പ്രകൃതിയുടെ തനിമയില്‍ വിളഞ്ഞ സ്ട്രോബറി കായ്കള്‍ പറിച്ചെടുത്ത് ഇവിടെ തന്നെ കഴിക്കാന്‍ കഴിയുന്നത് സഞ്ചാരികള്‍ക്കും വ്യത്യസ്തമായ അനുഭവമാണ് പകര്ന്നുനല്കുന്നത്. സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് മേഖലയിലെ സ്ട്രോബറി കര്‍ഷകര്‍.
വലിയ പ്രതിസന്ധിയില്‍നിന്ന് കരകയറാമെന്ന ആശ്വാസവും. സ്ട്രോബറി പഴങ്ങള്‍ വില്‍ക്കുന്നതിനൊപ്പം സ്ട്രോബറിയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളും കര്‍ഷകര്‍ തന്നെ നിര്‍മിച്ച് സഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ട്.
കോവിഡില്‍ കുടുങ്ങി ആദ്യ കൃഷി നഷ്ടമായെങ്കിലും നിലവില്‍ വിളവെടുപ്പ് സമയത്ത് കായ്കള്‍ വിറ്റഴിക്കാന്‍ കഴിയുന്നതിെൻറ സന്തോഷത്തിലാണ് കര്‍ഷകര്‍. എന്നാല്‍, ഉയര്‍ന്ന വില കൂടി കിട്ടിയാല്‍ മാത്രമേ വരുംനാളുകളില്‍ കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയൂയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.