മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി, ഇത് റംല ടീച്ചർ സ്റ്റൈൽ
text_fieldsപാലക്കാട്: കൗതുകത്തിന് നാല് ചാക്കുകളിൽ മണ്ണ് നിറച്ച് മട്ടുപ്പാവിൽ കൃഷിക്ക് തുനിഞ്ഞ് പരാജയപ്പെട്ടവരുടെ കഥകൾ ധാരാമുള്ള കാലത്ത് വേറിട്ടതാണ് റംല ബീവിയുടെ വിശേഷങ്ങൾ. ഇൗ വീട്ടിൽ ടെറസിലെന്നല്ല, മുറ്റവും ബാൽക്കണിയുമുൾപ്പെടെ സൂര്യപ്രകാശം ലഭിക്കുന്നിടത്തൊക്കെ കണ്ണുകുളിർപ്പിക്കുന്ന കൃഷിക്കാഴ്ചകളാണ്. പടവലം മുതൽ കാബേജും കാരറ്റും വെളുത്തുള്ളിയും വരെ ഇവിടെ വിളഞ്ഞ് അയൽവീട്ടിലെ തീൻമേശകളിലേക്കും രുചിപരത്താൻ തുടങ്ങിയതോടെയാണ് റംല ബീവി ടീച്ചറുടെ കൃഷി നാട്ടിലെ ഹിറ്റായത്.
പുതുനഗരം മുസ്ലിം ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക കൂടിയായ ടീച്ചർക്ക് കൃഷിയെന്നാൽ നൂറുനാവാണ്. അതിനപ്പുറം വിദ്യക്കൊപ്പം മുന്നിലെത്തുന്നവർക്ക് പകർന്നുനൽകുന്ന നല്ല പാഠവുമാണ്. നാലുവർഷം മുമ്പാണ് റംല ബീവി കൃഷി പരീക്ഷണത്തിനിറങ്ങുന്നത്. പുതുപ്പരിയാരം ഫ്രണ്ട്സ് അവന്യൂ കോളനിയിലെ വീട്ടിൽ കൃഷിയിടം പ്രത്യേകമില്ലാതിരുന്നതുകൊണ്ടുതന്നെ മട്ടുപ്പാവിൽ ഒഴിഞ്ഞുകിടന്ന സ്ഥലം തന്നെയായിരുന്നു കൃഷിയിടം. ചാക്കിൽ മണ്ണുനിറച്ചെത്തിച്ചത് മുതൽ വളപ്രയോഗം വരെ നാലുവർഷത്തിനിപ്പുറം സ്വന്തമായ രീതികൾ റംല ബീവി വികസിപ്പിച്ചു. അരക്കിലോ വെളുത്തുള്ളിയിൽനിന്ന് മൂന്നുകിലോ വിളയിച്ചെടുക്കുന്ന വൈദഗ്ധ്യം അനുഭവത്തിൽനിന്ന് ആർജിച്ചതാണ്. മട്ടുപ്പാവിലെ സമൃദ്ധി കണ്ടാൽ ആരും കൗതുകത്തിൽ ചോദിച്ചുേപാകും ആ പൊടിെക്കെകളെ പറ്റി. ടീച്ചറുടെ കൃഷി വിപുലമായതോടെ മത്തനും കുമ്പളവും കാബേജും ഇലക്കറികളുമൊക്കെ ഇപ്പോൾ സൗജന്യമായി അയൽവീടുകളിലുമെത്തുന്നുണ്ട്.
ഭർത്താവും പാലക്കാട് പുളിയമ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ അറബി അധ്യാപകനുമായ പി.എം. ബഷീറും മക്കളായ പഴമ്പാലക്കോട് സ്കൂളിലെ അധ്യാപിക അദീബ തഹ്സീൻ, വിക്ടോറിയ കോളജ് ബി.എ വിദ്യാർഥി ആദില തഹ്ല, പുളിയമ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ആത്തിഫ ഇർഫാന എന്നിവരും കൃഷിക്ക് സഹായവുമായി ടീച്ചർക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.