പ്രതികൂല കാലാവസ്ഥയിലും റസാക്കിന് വിളഞ്ഞത് നൂറുമേനി
text_fieldsപത്തിരിപ്പാല: സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി 20 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ഇറക്കിയ കർഷകന് വിളഞ്ഞത് നൂറുമേനി. പത്തിരിപ്പാല സ്വദേശി എ.വി.എം. റസാക്കാണ് നഗരിപുറം തെഞ്ചേരി പാടത്ത് വ്യത്യസ്തയിനം പച്ചക്കറി കൃഷി ചെയ്ത് വിജയം കൊയ്തത്.
പയർ, കയ്പക്ക, ചേമ്പ്, ചേന, മുളക്, വെണ്ട, വഴുതിന, ചക്കരകിഴങ്ങ്, കപ്പ, ചീര, മുളക്, തക്കാളി, എന്നിവയാണ് കൃഷി ചെയ്തത്. പന്നിശല്യം ചെറുക്കാൻ ചുറ്റുഭാഗം പഴയ തകരം ഉപയോഗിച്ച് വേലികെട്ടി. കാലാവസ്ഥ പച്ചക്കറിക്ക് അനുയോജ്യമായതോടെ നല്ല വിളവും ലഭിച്ചു. ആവശ്യമായ പച്ചക്കറി വീട്ടിലേക്കെടുത്ത ശേഷം ബാക്കി വിൽപ്പനയും നടത്തും. കിലോക്ക് 60 രൂപക്കാണ് പയർ വിൽക്കുന്നത്. ജൈവവളം മാത്രം ഉപയോഗിച്ച പച്ചക്കറി കൃഷിയായതിനാൽ ആവശ്യക്കാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.