വീട്ടുവളപ്പിലെ മത്സ്യകൃഷിയിൽ വിജയഗാഥയുമായി ശിവശങ്കരൻ
text_fieldsകോട്ടക്കൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മത്സ്യകൃഷി വിജയിച്ചതിെൻറ ആഹ്ലാദത്തിലാണ് മലപ്പുറം പെരുമണ്ണയിലെ കണ്ടന്‍ചിറ ശിവശങ്കരന്. സ്വന്തം വീട്ടുവളപ്പില്‍ കേരള ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെയായിരുന്നു തുടക്കം. ജൂണിൽ ആരംഭിച്ച് ആറു മാസങ്ങള്‍ക്കിപ്പുറം തിലോപ്പിയ മത്സ്യങ്ങളെയാണ് ഇദ്ദേഹം ഉൽപാദിപ്പിച്ചെടുത്തത്.
വീട്ടുമുറ്റത്ത് താര്പോളിന് ഷീറ്റുകൊണ്ട് ഒരുക്കിയ ടാങ്കിലാണ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ ഉപയോഗിച്ച് കൃഷി ആരംഭിച്ചത്. ഇരുമ്പ് പട്ട ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ടാങ്കില്‍ വല്ലാര്‍പാടത്തുനിന്നു വാങ്ങിയ 1250 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.കോവിഡിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ് എല്‍.ഐ.സി ഏജൻറായിരുന്ന ശിവശങ്കരന് മത്സ്യകൃഷിക്ക് തുടക്കമിട്ടത്. ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു തുടക്കം. പെരുമണ്ണ ക്ലാരി പഞ്ചായത്തിെൻറ 40 ശതമാനവും ഫിഷറീസ് വകുപ്പ് പ്രവര്‍ത്തന ചെലവിനായി നല്കിയ 40 ശതമാനവുമടക്കം 55,000 രൂപയാണ് സബ്സിഡിയായി ലഭിച്ചത്. പേരക്കുട്ടികളായ സനോജ്, അനൂപ്, മറ്റു കുടുംബാംഗങ്ങൾ എന്നിവർ ശിവശങ്കരെൻറ കൃഷിക്ക് കൈത്താങ്ങായി ഒപ്പമുണ്ട്. വിഷരഹിത ബയോഫ്ലോക് മത്സ്യകൃഷിയിലൂടെ നല്ലയിനം തിലോപ്പിയ മത്സ്യങ്ങളെയാണ് ഉൽപാദിപ്പിക്കുന്നതെന്ന് ശിവശങ്കരന് പറയുന്നു.
പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീന് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നജ്മ ജംഷീര്‍, സെയ്തുമുഹമ്മദ്, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒ.പി. സുരഭില ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. 20 കിലോയോളം മത്സ്യങ്ങളാണ് വിറ്റഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.