സപ്ലൈകോ രണ്ടാം വിള നെല്ലുസംഭരണത്തിന് രജിസ്ട്രേഷന് തുടങ്ങി
text_fieldsകൊച്ചി: രണ്ടാം വിള നെല്ലുസംഭരണത്തിനുള്ള രജിസ്ട്രേഷന് സപ്ലൈകോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു. ഫെബ്രുവരി 15വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഉണ്ടാകുമെന്ന് സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. രണ്ടാം വിള ചെയ്ത മുഴുവന്‍ കര്‍ഷകരും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രിൻറ് എടുത്ത് കൃഷിഭവനില്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം എല്ലാ രേഖകളും സമര്‍പ്പിക്കണം. പാട്ടകര്‍ഷകര്‍ക്ക് പ്രത്യേക സത്യവാങ്മൂലം വേണ്ടെങ്കിലും പാട്ടകൃഷി സംബന്ധിച്ച രേഖകള്‍ കൃഷിഭവനില്‍ നൽകണം. രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാറിന് നല്കേണ്ടതിനാല് നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഗുണനിലവാരമില്ലാത്ത നെല്ലുസംഭരിക്കാന്‍ സപ്ലൈകോക്ക് ബാധ്യതയില്ല. കര്‍ഷകര്‍ നിശ്ചിത നിലവാരമുള്ള നെല്ലുമാത്രം സംഭരണത്തിന് തയാറാക്കണം. കൂടുതല്‍ വിവരം അതത് ജില്ലകളിലെ നെല്ലുസംഭരണ ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.