പാലക്കാട് ജില്ലയിലെ സപ്ലൈകോ നെല്ല് സംഭരണം പാളി
text_fieldsപാലക്കാട്: സപ്ലൈകോയുടെ ജില്ലയിലെ നെല്ലുസംഭരണം പാളിയതായി കണക്കുകൾ. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്ന് വ്യാഴാഴ്ച വരെ 29287മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെന്ന് ഔദ്യോഗിക വെബ് സൈറ്റിലെ കണക്കുകൾ കാണിക്കുന്നു. ഒന്നാം വിളക്ക് 1.25 ലക്ഷത്തോളം മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിട്ടത്. കണക്കുകൾ പ്രകാരം ഇതിന്റെ അഞ്ചിലൊന്നുപോലും സംഭരണം എത്തിയിട്ടില്ല.
പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത ഇല്ലായ്മകാരണം ഭൂരിഭാഗം കർഷകരും ഓപ്പൺ മാർക്കറ്റിൽ നെല്ല് നൽകി. ആലത്തൂർ-11364 എം.ടി., ചിറ്റൂർ 9547 എം.ടി., ഒറ്റപ്പാലം 43 എം.ടി., പാലക്കാട് 8152 എം.ടി., പട്ടാമ്പി 180 എം.ടി എന്നിങ്ങനെയാണ് ഇതുവരെ സംഭരിച്ചത്. മണ്ണാർക്കാട് നിന്ന് ഇതുവരെ സംഭരിച്ചിട്ടില്ല. 12287 കർഷകർക്ക് പി.ആർ.എസ് നൽകി.
നെല്ല് സംഭരണ വില വിതരണം ഊര്‍ജിതമാക്കണം -മന്ത്രി
പാലക്കാട്: ജില്ലയിലേതുള്‍പ്പെടെ കര്‍ഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പി.ആര്.എസ് വായ്പയായി നല്‍കുന്നത് ഊര്‍ജിതമാക്കണമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍. ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് നിർദേശം. കര്‍ഷകര്‍ക്ക് തുക നല്‍കുന്നതിന് ആവശ്യമായ സഹകരണം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എസ്.ബി.ഐ, കനറാ ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.