നിറംചേർക്കൽ ഇന്ത്യൻ ഏലത്തിന് വീണ്ടും തിരിച്ചടിയായേക്കും
text_fieldsകട്ടപ്പന: നിറം ചേർത്ത ഏലക്കയുടെ വിപണനം ഇന്ത്യൻ ഏലത്തിന് വീണ്ടും തിരിച്ചടിയായേക്കും. നാല് മാസം മുമ്പ് നിറം ചേർത്ത ഏലക്ക കയറ്റി അയച്ചതിനെ തുടർന്ന് ഗൾഫിൽനിന്ന് തിരിച്ചയച്ചത് കയറ്റുമതിക്ക് തിരിച്ചടിയായിരുന്നു. ഇതേതുടർന്ന് ഏലക്ക നിറം ചേർത്ത് ഉണക്കുന്നവർക്കെതിരെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും സ്പൈസസ് ബോർഡും കർശന നടപടി സ്വീകരിച്ചിരുന്നു. ഇതേതുടർന്ന് നിറം ചേർക്കാൻ കർഷകർ മടി കാണിച്ചിരുന്നു.
എന്നാൽ, വീണ്ടും നിറം ചേർക്കൽ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫുഡ് ആൻഡ് സേഫ്റ്റി നടത്തിയ പരിശോധനയിൽ നിറം ചേർക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വലിയ ശേഖരം പിടികൂടിയിരുന്നു. 2500 കിലോയോളം രാസവസ്തുക്കളാണ് പിടികൂടിയത്.
സോപ്പുപൊടി നിർമാണത്തിെൻറയും വിപണനത്തിെൻറയും മറവിലായിരുന്നു ഏലക്കയിൽ മായം ചേർക്കാനുള്ള രാസവസ്തുക്കളുടെ വിൽപന നടന്നിരുന്നത്. ഏലം സ്റ്റോറുകളിൽ നടത്തിയ പരിശോധനയിൽ ഏലക്ക ഉണങ്ങുന്നതിന് കളർ ചേർക്കുന്നതും മറ്റ് നിരോധിത വസ്തുക്കൾ ചേർക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് കൊണ്ടുപോയി. ഇത് ലാബിൽ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. തുടർന്ന് നിറം ചേർക്കുന്ന ഏലം സ്റ്റോറുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം കർശന നടപടി ഉണ്ടാകും.
ഏലം സ്റ്റോറുകളിൽ ഏലക്കയിൽ കൃത്രിമനിറം ചേർക്കുന്നതായി 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു. കൃത്രിമനിറവും രാസപദാർഥങ്ങളും അടങ്ങിയതിനെത്തുടർന്ന് നിലവാരമില്ലെന്ന് കണ്ട് കയറ്റുമതി നിഷേധിച്ച ഏലക്ക വന്‍ തോതില്‍ പൊതുമാര്‍ക്കറ്റിൽ തിരിച്ചെത്തിയിരുന്നു. ഇത് ഏലത്തിെൻറ വിലയിടിവിനും ഇടയാക്കി.
പരിശോധന നടത്തിയ ഏലം സ്റ്റോറുകളിൽനിന്ന് നിറം ചേർക്കുന്ന ലായനിയും രാസവസ്തുക്കളും കണ്ടെത്തിയിരുന്നു. സ്റ്റോറുകൾക്ക് പലതിനും ആവശ്യമായ ലൈസൻസ് ഇല്ലെന്നും വ്യക്തമായിട്ടുണ്ട്.
നിറം ചേർക്കലിനെതിരെ കർഷകർക്ക് മുന്നറിയിപ്പും ബോധവത്കരണവും സ്പൈസസ് ബോർഡ് നടത്തിയതാണെങ്കിലും കൂടുതൽ വില ലഭിക്കാൻ കൃത്രിമ മാർഗം തേടുകയാണ് പലരും. ഉണക്ക ഏലക്കയുടെ നിറം മുന്തിയ ഇനം ഏലക്കയുടേതിന് സമാനമായി പച്ചനിറത്തില്‍ കാണുമെന്നതാണ് നിറം ചേര്ക്കലിെൻറ ഗുണം. നല്ലവണ്ണം ഉണങ്ങിയ എലത്തിന് നല്ല പച്ചനിറവും വലുപ്പവും ഉെണ്ടങ്കിൽ ഉയർന്ന വില ലേലത്തിൽ ലഭിക്കും. ഇതിനുവേണ്ടിയാണ് നിറം ചേർക്കുന്നത്. ഇതിന് തമിഴ്നാട്ടില്‍നിന്നും മറ്റും യഥേഷ്ടം അസംസ്കൃത വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നുണ്ട്.
ലേലത്തിനെത്തുന്ന ഏലക്കയുടെ നിലവാരം പരിശോധിക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥരുമായുള്ള ചില ഒത്തുകളിലുടെ ഭാഗമായി എപ്പോഴും ഇത് നടക്കാറില്ല. തുടര്‍ച്ചയായി കൃത്രിമം കണ്ടെത്തിയാല്‍ കമ്പനികളുമായുള്ള കയറ്റുമതി ഇടപാടുകള്‍വരെ വിദേശ കമ്പനികള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്.
കയറ്റുമതി തടയുകയോ വിദേശത്തുനിന്ന് തിരിച്ചയക്കുകയോ ചെയ്യുന്ന കുറഞ്ഞ ഏലക്ക പിന്നീട് നാട്ടിലെ മാര്‍ക്കറ്റില്‍തന്നെ വില്പന നടത്തുന്നതാണ് കച്ചവടക്കാർ സ്വീകരിക്കുന്ന രീതി. പലപ്പോഴും ഇവ കൈമറിഞ്ഞ് വീണ്ടും ലേലത്തിന് വരാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.