Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഎ​ള​ന്തി​ക്ക​ര​യി​ൽ...

എ​ള​ന്തി​ക്ക​ര​യി​ൽ താ​ൽക്കാ​ലി​ക ത​ട​യ​ണ ത​ക​ർ​ന്നു; ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി

text_fields
bookmark_border
bund
cancel

മാ​ള: എ​ള​ന്തി​ക്ക​ര കോ​ഴി​തു​രു​ത്തി​ൽ ഡ്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ണ​ക്ക​ൻ ക​ട​വ് പു​ഴ​യി​ലെ താ​ൽക്കാലി​ക ത​ട​യ​ണ ത​ക​ർ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി. ചാ​ല​ക്കു​ടി പു​ഴ കാ​യ​ലി​നു മു​മ്പാ​യി പെ​രി​യാ​റു​മാ​യി സം​ഗ​മി​ക്കു​ന്ന ഇ​ട​മാ​ണി​ത്.

ഇ​തോ​ടെ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ഉ​പ്പു​ജ​ല ഭീ​ഷ​ണി​യി​ലാ​യി. കു​ഴൂ​ർ, പാ​റ​ക്ക​ട​വ്, പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ജ​ല​സേ​ച​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തോ​ടെ ഉ​പ്പു​ജ​ലം എ​ത്തും. എ​ള​ന്തി​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ണ​റു​ക​ളി​ലും ഉ​പ്പു​ര​സ​മെ​ത്തു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ഴ​യി​ലേ​ക്ക് ഉ​പ്പ് വെ​ള്ളം വ്യാ​പ​ക​മാ​യി ക​യ​റു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക​ ത​ട​യ​ണ നി​ർ​മി​ച്ച​ത്.

എന്നാൽ ത​ട​യ​ണ ത​ക​ർ​ച്ച അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഉ​പ്പി​ന്റെ അം​ശം വി​ട്ടു മാ​റാ​ൻ ഏ​റെ​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തേ​സ​മ​യം മ​ഴ ശ​ക്ത​മാ​വു​മ്പോ​ൾ ക​ണ​ക്ക​ൻ ക​ട​വ് ഷ​ട്ട​ർ പൂ​ർ​ണ​മാ​യും തു​റ​ന്ന് വി​ടു​ന്ന​തോ​ടെ​യാ​ണ് ത​ട​യ​ണ​ക്ക് ത​ക​ർ​ച്ച സം​ഭ​വി​ക്കു​ന്ന​ത്. പ​രി​ഹാ​ര​മാ​യി കോ​ഴി തു​രു​ത്തി​ൽ സ്ലൂ​യി​സ് കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. മാ​ഞ്ഞാ​ലി ഭാ​ഗ​ത്തു നി​ന്നും വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഇ​ള​ന്തി​ക​ര, പു​ത്ത​ൻ​വേ​ലി​ക്ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തി​നും ഇ​ത് സ​ഹാ​യ​ക​മാ​കും.

അ​തേ​സ​മ​യം, ക​ണ​ക്ക​ൻ ക​ട​വി​ൽ സ്ലൂ​യി​സ് കം ​ബ്രി​ഡ്ജ് നി​ല​വി​ലു​ണ്ട്. ഇ​തി​ന്റെ ഷ​ട്ട​ർ തു​രു​മ്പ് ക​യ​റി നാ​ശം നേ​രി​ട്ടി​രു​ന്നു. കോ​ഴി​തു​രു​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ൽ ഷ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​തി​നും പ​രി​ഹാ​ര​മാ​കും.

ക​ണ​ക്ക​ൻ ക​ട​വ് ഷ​ട്ട​റി​ന്‍റെ ചോ​ർ​ച്ച നി​യ​ന്ത്രി​ക്കാ​ൻ മ​ണ​ൽ നി​റ​ച്ച പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ നി​ര​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

ഷ​ട്ട​റി​ലെ ചോ​ർ​ച്ച കാ​ര​ണം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഉ​പ്പ് ക​യ​റു​ന്ന​ത് ത​ട​യാ​ൻ പു​തി​യ ഷ​ട്ട​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​ഴ​ക്ക​മേ​റെ​യാ​ണ്.

വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും ത​ട​യ​ണ നി​ർ​മാ​ണം ന​ട​ത്തേ​ണ്ടി​വ​രു​ന്നു​ണ്ട്. ല​ക്ഷ​ങ്ങ​ളാ​ണ് ഇ​തി​ന് ചി​ല​വ് വ​രു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ സ്ഥി​രം ഷ​ട്ട​ർ വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക ആ​വ​ശ്യം.

കൊ​യ്ത്ത് ത​ട​സ​പ്പെ​ടു​ത്തി മ​ഴ; വ​ല​ഞ്ഞ് ക​ര്‍ഷ​ക​ര്‍

കൊ​ട​ക​ര: ഒ​രാ​ഴ്ച​യോ​ള​മാ​യി ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ മ​റ്റ​ത്തൂ​രി​ലെ നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് ദു​രി​ത​മാ​യി. വി​ള​ഞ്ഞ് പാ​ക​മാ​യ നെ​ല്ല് കൊ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മ​റ്റ​ത്തൂ​രി​ലെ കോ​പ്ലി​പ്പാ​ടം, കൊ​ടു​ങ്ങ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ഴ മൂ​ലം കൊ​യ്ത്ത് വൈ​കു​ന്ന​ത്. കൊ​യ്ത്ത് വൈ​കി​യാ​ല്‍ നെ​ല്‍മ​ണി​ക​ള്‍ വീ​ണു ന​ശി​ക്കു​മെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ക​ണ്ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ കെ​ായ്ത്തു യ​ന്ത്രം ഇ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നെ​ങ്കി​ലും വി​ള​വെ​ടു​പ്പ് സ​മ​യ​ത്തെ മ​ഴ ക​ര്‍ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു.

കൊ​യ്താ​ൽ​ത​ന്നെ മ​ഴ ന​ന​യാ​തെ നെ​ല്ലും വൈ​ക്കോ​ലും ശേ​ഖ​രി​ക്കാ​ന്‍ പ്ര​യാ​സ​മാ​വും. വൈ​ക്കോ​ല്‍ പാ​ട​ത്ത് സൂ​ക്ഷി​ക്കാ​നും ഉ​ണ​ക്കി​യെ​ടു​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. മു​ണ്ട​ക​ന്‍ വ​യ്‌​ക്കോ​ലി​ന് മി​ക​ച്ച വി​ല കി​ട്ടു​മെ​ന്ന​തി​നാ​ല്‍ മ​ഴ മാ​റി​യ ശേ​ഷം കൊ​യ്ത്ത് ന​ട​ത്താ​മെ​ന്ന് ക​രു​തി കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ര്‍ഷ​ക​ര്‍. മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി മു​ണ്ട​ക​ന് മി​ക​ച്ച വി​ള​വാ​ണ് ക​ര്‍ഷ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsThrissur News
News Summary - The bund collapsed at Elanthikkara- farmers in distress
Next Story