മണ്ണ് തണുത്തു; കാർഷിക മേഖല നടീല്‍ തിരക്കിലേക്ക്
text_fieldsഅടിമാലി: കാര്‍ഷിക മേഖലക്ക് അനുഗ്രഹമായി നാടൊട്ടുക്കും മഴ പെയ്തതോടെ കര്‍ഷകർ നടീൽ തിരക്കിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ജില്ലയിലെമ്പാടും കിട്ടിയത്. വേനൽമഴയോടെ കര്‍ഷകർ തങ്ങളുടെ കൃഷിജോലികളിലും വ്യാപൃതരായി. ഇഞ്ചി, ചേന, കപ്പ, കാച്ചിൽ, ചേമ്പ് തുടങ്ങിയ തന്നാണ്ട് വിളകളുടെ നടീലാണ് ആദ്യം തുടങ്ങുക. മഴ ലഭിച്ച സ്ഥലത്ത് കാട് നീക്കലും ഇടയിളക്കലും തുടങ്ങി.
തോട്ടങ്ങളിൽ കാടുനീക്കൽ, വളമിടീൽ, തെങ്ങിന്റെ ചുവട് തുറക്കൽ, ചെത്ത്, ചോലവെട്ട്, വാഴക്കും മറ്റും മണ്ണുകൂട്ടൽ, ചാല് കീറൽ തുടങ്ങിയ ജോലികളാണ് ഇപ്പോഴത്തെ പ്രധാനം. കൊടുംവരള്‍ച്ചയിലേക്ക് നാട് നീങ്ങുന്നതിനു മുമ്പായി നന്നായി മഴ പെയ്തു. വറ്റിയ തോടുകളും കുളങ്ങളും ജീവൻവെച്ചു. ആഴമുള്ള കിണറുകളിൽ ജലനിരപ്പ് ഉയരാൻ സമയമെടുക്കും. ജലസേചന കുളങ്ങളും ചെക്ക് ഡാമുകളും കഴിഞ്ഞ ദിവസങ്ങളിൽ അല്പം മെച്ചപ്പെട്ടു. ആദിവാസി കോളനികളിലും കൃഷി ഇറക്കാനുള്ള ഒരുക്കം ആരംഭിച്ചു. തിന, റാഗി, കരനെൽ കൃഷികളാണ് ആദിവാസികള്‍ക്ക് പ്രധാനം. ഇക്കുറി മരച്ചീനി കൃഷിയും ഇറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.