കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ടിന് കൽപറ്റയിൽ തുടക്കം
text_fieldsകൽപറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ടിന് കൽപറ്റ കൊട്ടാരപ്പടിയില്‍ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സ് മാതൃക ആരംഭിക്കുന്നത്. കൽപറ്റയിലെ ഫാം യൂനിറ്റില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് കെയംതൊടി മുജീബ് ഉദ്ഘാടനം നിർവഹിച്ചു.
ആദ്യ തൈനടല്‍ വാര്‍ഡ് കൗൺസിലറും വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ. ശിവരാമന് നിർവഹിച്ചു.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജിസോ ബേബി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഗ്രാമീണ്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മറിയാമ്മ തോമസ് സ്വാഗതവും ചീഫ് ജനറല്‍ മാനേജര്‍ പോസണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.5000ത്തോളം ചതുരശ്ര മീറ്ററുള്ള ഫാമില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. സഹകരണ മേഖലയില്‍ ഇതാദ്യമായാണ് ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. വര്‍ഷത്തില്‍ നാലുതവണ വിളവെടുക്കാന്‍ സാധിക്കുന്ന രീതിയായതിനാൽ ഉയര്‍ന്ന ഉല്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഗാര്‍ഹിക കൃഷി ഗവേഷണകേന്ദ്രം കൂടി ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.