കോൾനിലങ്ങളിൽ പുഞ്ചകൃഷിയുടെ ആരവം
text_fieldsചങ്ങരംകുളം: കണ്ണെത്താദൂരത്ത് വ്യാപിച്ചു കിടക്കുന്ന കോൾപടവുകളിൽ പച്ചപട്ടുവിരിക്കാൻ പുഞ്ചകൃഷിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമായി.
പക്ഷികൾ ചിറകഴിക്കുന്ന കോൾനിലങ്ങളിൽ നൂറുകണക്കിന് ആളുകളും യന്ത്രങ്ങളുമാണ് മണ്ണിനോട് പൊരുതുന്നത്. കോൾപടവുകളിലും പലഘട്ടങ്ങളിലായാണ് പ്രവൃത്തികൾ നടക്കുന്നത്. പമ്പിങ്ങ് തുടങ്ങാൻ വൈകിയ കോൾ പടരുകളിൽ പ്രാരംഭ പ്രവൃത്തികൾ തുടങ്ങുകയാണ്.
ദിവസങ്ങൾക്ക് മുമ്പേ പമ്പിങ്ങ് ആരംഭിച്ചതോടെ ചിലയിടങ്ങളിൽ ചണ്ടി പറിക്കലും വരമ്പിടലും ആരംഭിച്ചിട്ടുണ്ട്. പമ്പിങ് പൂർത്തികരിച്ച പല ഭാഗങ്ങളിലും ഞാറു നടീലിന് തയാറെടുക്കുകയാണ്. മേഖലയിൽ ദിവസങ്ങളായി നടക്കുന്ന പമ്പിങ് അവസാനിക്കുന്നതോടെ ഞാറ്റടികൾ തയാറാക്കി നടീലിനുള്ള ഒരുക്കത്തിലാണ് കർഷകർ. എന്നാൽ ദിവസങ്ങൾക്ക് നടീൽ പൂർത്തീകരിച്ചപ്പോൾ മേഖലയിലെ ഏറ്റവും വലിയ കോൾ പടവായ കോലത്തുപാടത്ത് നടീൽ ആരംഭിച്ചിട്ടില്ല. 700 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോലത്തുപാട് പമ്പിങ്ങിന് സമയമെടുക്കും. കോൾ നിലങ്ങളിലെ പമ്പിങ്ങിന്റെ ദൈർഗ്യവും സാങ്കേതിക സൗകര്യവുമനുസരിച്ച് ചെറിയ വ്യത്യാസത്തിലാണ് പുഞ്ചകൃഷിയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുന്നത്. കാലവർഷക്കെടുതികളും ജലക്ഷാമവും നേരിടാതെ നേരത്തെ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് മുഴുവൻ കോൾപടവുകളും.
സ്ഥിരം ബണ്ട് സംവിധാനം വന്നതോടെ താൽകാലിക ബണ്ട് നിർമിക്കേണ്ട സമയ ലാഭവും സമത്തിക ലാഭവും കഴിഞ്ഞ വർഷങ്ങളിലായി ഏറെ നേടങ്ങളാണ് പുഞ്ചകൃഷിയിലൂടെ ഉണ്ടായത്. ബണ്ട് തകർച്ച നിലച്ചതോടെ സമയബന്ധിതമായി കൃഷി പണി തുടങ്ങാനും കാലവർഷത്തിനു മുമ്പേ കൊയ്യാനും കർഷകർക്ക് സാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.