വഴി തകർന്നു; യന്ത്രങ്ങൾ ഇറക്കാനാകാതെ കർഷകർ
text_fieldsപത്തിരിപ്പാല: നെൽ വയലിലേക്ക് കാർഷിക യന്ത്രങ്ങൾ ഇറങ്ങാനുള്ള വഴി തകർന്നതോടെ കർഷകർ ദുരിതത്തിൽ. ലക്കിടി പേരൂർ പഞ്ചായത്തിലെ അതിർകാട് കയ്പയിൽ പാടശേഖരത്തിലെ കർഷകരാണ് ബുദ്ധിമുട്ടുന്നത്.
നിലവിലുള്ള റോഡിലൂടെ കാർഷിക യന്ത്രങ്ങൾ ഇറക്കാനാകാത്ത സ്ഥിതിയാണ്. അതിർകാട് പാലക്കുർശ്ശി പറമ്പ് റോഡിൽനിന്ന് നെൽവയലിലേക്ക് കാർഷിക യന്ത്രങ്ങൾ ഇറക്കാൻ മുമ്പ് വഴിയുണ്ടായിരുന്നു. ഈ വഴി തകർന്നതോടെയാണ് കർഷകർ ദുരിതത്തിലായത്. കർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് പുതിയ വഴി ഉണ്ടാക്കാൻ ഗ്രാമപഞ്ചായത്ത് നടപടിയെടുത്തിരുന്നു.
പക്ഷെ, ഏഴ് മാസം കഴിഞ്ഞിട്ടും പ്രവർത്തി തുടങ്ങിയിട്ടില്ല. നിർമാണത്തിന് കൊണ്ടുവന്ന കല്ലും മെറ്റലും റോഡിൽ അലക്ഷ്യമായി ചിതറി കിടക്കുകയാണ്. രണ്ടാം വിള നെൽകൃഷിയുടെ ജോലി നടക്കുന്നുണ്ട്. കാർഷിക യന്ത്രങ്ങൾ ഏറെ ചുറ്റിവളഞ്ഞാണ് ഇവിടെ എത്തുന്നത്. വഴിയുടെ നിർമാണം ഉടൻ തുടങ്ങി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.