വിത്തിന് ഗുണമില്ല; കൃഷിയിറക്കാൻ കഴിയാതെ കർഷകർ
text_fieldsമാറഞ്ചേരി: ലഭിച്ച വിത്തിന് ഗുണനിലവാരമില്ലാത്തതിനാൽ കൃഷിയിറക്കാനാവാതെ കർഷകർ. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാറാടി കോൾപടവിലെ 35 കർഷകർക്കാണ് ഗുണനിലവാരമില്ലാത്ത വിത്ത് ലഭിച്ചത്. പട്ടാമ്പി വിത്തുൽപാദന കേന്ദ്രത്തിൽ നിന്നുള്ള ഉമ നെൽവിത്താണ് മാറഞ്ചേരി കൃഷി ഭവൻ വഴി ലഭിച്ചത്.
കൃഷിയിറക്കുന്നതിന് മുന്നോടിയായി വിത്ത് മുളപൊട്ടാനായി വെള്ളത്തിലിട്ട് ചാക്കിൽ സൂക്ഷിച്ചെങ്കിലും പകുതിയിലധികം വിത്തും മുള പൊട്ടാത്ത സ്ഥിതിയിലാണ്. ഒരുഏക്കറിന് 30 കിലോ വിത്താണ് ലഭിച്ചത്. എന്നാൽ 15 കിലോയിൽ താഴെ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളത്. ഇതോടെ ഈ വർഷത്തെ പുഞ്ച കൃഷി പ്രതിസന്ധിയിലാകുമെന്ന് പാടശേഖര സമിതി സെക്രട്ടറി ഷമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.