Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവിലക്കയറ്റവും...

വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ഗോതമ്പി​െൻറ ശേഖരപരിധി കുറച്ചു

text_fields
bookmark_border
വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ഗോതമ്പി​െൻറ ശേഖരപരിധി കുറച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പൂ​ഴ്ത്തി​വെ​പ്പും കൃ​ത്രി​മ ക്ഷാ​മ​വും ത​ട​യു​ന്ന​തി​നും വി​ല​ക്ക​യ​റ്റം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി ​ഗോ​ത​മ്പ് ശേ​ഖ​രി​ക്കു​ന്ന​തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി സ​ർ​ക്കാ​ർ. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ, ചി​ല്ല​റ വ്യാ​പാ​രി​ക​ൾ, വ​ൻ​കി​ട ചി​ല്ല​റ വ്യാ​പാ​ര ശൃം​ഖ​ല​ക​ൾ, സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. വ്യാ​പാ​രി​ക​ൾ​ക്കും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും സ്റ്റോ​ക്ക് പ​രി​ധി 2000 ട​ണ്ണി​ൽ​നി​ന്ന് 1000 ട​ണ്ണാ​യി കു​റ​ച്ച​താ​യി ഭ​ക്ഷ്യ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ചോ​പ്ര അ​റി​യി​ച്ചു. ഗോ​ത​മ്പി​ന്റെ വി​ല കു​ത്ത​നെ കൂ​ടു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ സ്റ്റോ​ക്ക് പ​രി​ധി അ​ഞ്ച് ട​ണ്ണാ​യി കു​​റ​ച്ചു. നേ​ര​ത്തേ പ​ത്ത് ട​ണ്ണാ​യി​രു​ന്നു. ഒ​രു ചി​ല്ല​റ വ്യാ​പാ​ര​ശൃം​ഖ​ല​യു​ടെ ഓ​രോ ഡി​പ്പോ​ക്കും അ​ഞ്ച് ട​ൺ ഗോ​ത​മ്പ് ശേ​ഖ​രി​ച്ചു​വെ​ക്കാം. എ​ല്ലാ ഡി​പ്പോ​ക​ളി​ലു​മാ​യി ആ​യി​രം ട​ണ്ണി​ൽ കൂ​ടു​ത​ൽ സ്റ്റോ​ക്ക് പാ​ടി​ല്ലെ​ന്നും ഭ​ക്ഷ്യ​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പു​തു​ക്കി​യ സ്റ്റോ​ക്ക് പ​രി​ധി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​തു​ക്കി​യ പ​രി​ധി​യി​ലേ​ക്ക് ഗോ​ത​മ്പ് ശേ​ഖ​രം കു​റ​യ്ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് 30 ദി​വ​സം അ​നു​വ​ദി​ക്കും. ഗോ​ത​മ്പ് ശേ​ഖ​ര​പ​രി​ധി പോ​ർ​ട്ട​ലി​ൽ (https://evegoils.nic.in/wsp/login) ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ശേ​ഖ​ര​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​തു​ക്ക​ണം.

പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും ശേ​ഖ​ര​പ​രി​ധി ലം​ഘി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtWheat fields
News Summary - The storage limit of wheat has been reduced to prevent price rise and hoarding
Next Story