കാർഷിക മേഖലയിൽ നൂറുമേനി കൊയ്ത് ആദിത്യൻ
text_fieldsകൊല്ലങ്കോട്: കാർഷിക മേഖലയിൽ തിളങ്ങുകയാണ് 13 വയസ്സുകാരൻ ആദിത്യൻ. ചെറിയാണ്ടികുളമ്പിലെ ധർമരാജൻ - ജയന്തി ദമ്പതികളുടെ ഏക മകനായ ആദിത്യന് കോവിഡ് കാലത്ത് ആരംഭിച്ചതാണ് കൃഷിയോടുള്ള അടുപ്പം. വിതക്കുന്നത് മുതൽ വളംവീശി കൊയ്തെടുക്കുന്ന പണികൾ വരെ ഈ വിദ്യാർഥി ചെയ്യുന്നത് നാട്ടുകാർക്കും കൗതുക കാഴ്ചയാണ്.
കോഴി, താറാവ്, പ്രാവ് വളർത്തൽ, പച്ചക്കറി കൃഷി എന്നിവയിലും സജീവമാണ്. രണ്ട് വർഷം മുമ്പ് കുട്ടി കർഷകനുള്ള അവാർഡ് കൊല്ലങ്കോട് കൃഷിഭവനിൽനിന്ന് ലഭിക്കുകയുണ്ടായി.
വടവന്നൂർ വി.ഐ.എം.എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ പഠനത്തിലും മുന്നിലാണ്. കാർഷിക മേഖലയിൽ ഉയർന്ന തലത്തിൽ പഠിക്കണമെന്നാണ് ആഗ്രഹം. കുടുംബ വകയായിട്ടുള്ള കൃഷിയിടത്തിലാണ് അച്ഛനോടൊപ്പം വിവിധ കൃഷികളിൽ ഏർപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.