പരപ്പനങ്ങാടിയിൽ കൃഷി ഓഫിസറില്ല; കർഷകർ ദുരിതത്തിൽ
text_fieldsപരപ്പനങ്ങാടി: കൃഷിഭവനിൽ ഓഫിസർ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞതോടെ കർഷകർ ദുരിതത്തിലായി. നിലവിലെ ഓഫിസർ നവംബറിൽ സ്ഥലംമാറി പോയതിന് പകരം വരേണ്ടയാൾ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. പരപ്പനങ്ങാടി കാർഷിക ബ്ലോക്കിലെ ഏറ്റവും കൂടുതൽ കർഷകരുള്ള ഓഫിസിൽ കൃഷി ഓഫിസർമാർ യഥാസമയം എത്താത്തതിനാൽ കർഷകർ കടുത്ത പ്രയാസത്തിലാണ്. നാല് അസിസ്റ്റൻറ് ഓഫിസർമാരും ഒരു കൃഷി ഓഫിസറും ജോലി ചെയ്തിരുന്ന പരപ്പനങ്ങാടി കൃഷിഭവനിൽ ഇപ്പോൾ രണ്ടു അസിസ്റ്റൻറ് ഓഫിസർമാർ മാത്രമാണുള്ളത്.
വിള ഇൻഷുറൻസ് പദ്ധതി, സപ്ലൈകോ രജിസ്ട്രേഷൻ, ജനകീയ ആസൂത്രണ പദ്ധതി, മറ്റു കൃഷിവകുപ്പ് പദ്ധതികൾ എന്നിവ യഥാസമയം നടക്കാതെ അനിശ്ചിതത്വം നേരിടുകയാണ്. ജനകീയസൂത്രണ പദ്ധതികളുടെ പദ്ധതി നിർവഹണവും അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതി രൂപവത്കരണവും അവതാളത്തിലായിട്ടുണ്ട്. കൃഷി ഓഫിസറേയും ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.
വി.എ. കബീർ അധ്യക്ഷത വഹിച്ചു. പി.പി. ഷാഹുൽ ഹമീദ്, ആസിഫ് പാട്ടശ്ശേരി, അസ്കർ ഊപ്പാട്ടിൽ, കെ.പി. നൗഷാദ്, മുഹമ്മദ് ബിഷർ, റഫീഖ് ഉള്ളണം, നൗഫൽ കുപ്പാച്ചൻ, കെ. സിദ്ദീഖ്, കെ. ജംഷീർ, അബ്ദുറബ്ബ്, പി.പി. ഷഫീക്ക് എന്നിവർ സംസാരിച്ചു. കൃഷിഭവനിൽ ഓഫിസർ ഇല്ലാത്തതിന്റെ ദുരിതം ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.