തെരേസ് മികച്ച പൂകൃഷി കര്‍ഷക
text_fieldsവൈക്കം: പൂക്കളെ നെഞ്ചോടുചേര്‍ത്ത് അതിന്റെ വളര്ത്തമ്മയാവുകയാണ് വൈക്കം കറുത്തേടത്ത് തെരേസ് എന്ന കൊച്ചുത്രേസ്യ. ഈവര്‍ഷത്തെ മികച്ച പൂകൃഷി കര്‍ഷകക്കുള്ള കൃഷിവകുപ്പിന്റെ പുരസ്കാരത്തിന് തെരേസ് അര്‍ഹയായി.
വീടിന്റെ ചുറ്റുവളപ്പില്‍ പ്രത്യേകം ഒരുക്കിയ പൂക്കളുടെ കൂട്ടം മനോഹര കാഴ്ചയാണ്. വിവിധയിനം ആന്തൂറിയങ്ങള്‍, ഓര്‍ക്കിഡുകള്‍, അഡീനിയം എന്നിവയാണ് പ്രധാനമായും. ആഗ്ലോണിയ ഇനത്തിൽപെട്ട വിവിധയിനങ്ങളുടെ ശേഖരവും ഇവിടെ കാണാം. മറ്റു വിവിധയിനം ചെടികളുടെ നിരയും ഇവിടെ കാഴ്ചവസ്തുക്കളാണ്.
40 വര്‍ഷമായി പൂച്ചെടികളെ വളര്‍ത്തി പരിപാലിച്ച് പോരുന്നു. വിപണനസാധ്യതയുള്ള പൂക്കളാണെങ്കിലും ഒരിക്കല്‍പോലും വിറ്റുപണമാക്കാന്‍ ശ്രമിക്കാത്തതും ഈ വീട്ടമ്മയുടെ പ്രത്യേകതയാണ്. പൂകൃഷിയോടൊപ്പം ജാതി, കുരുമുളക്, വാഴ, ഇഞ്ചി, മഞ്ഞള്‍, മത്സ്യകൃഷി, കമുങ്ങ്, നാളികേരം, പ്ലാവ്, പുളി, പച്ചക്കറികളും തെരേസിന്റെ പുരയിടത്തിന് മുതല്‍ക്കൂട്ടാണ്. തണലായി ഭർത്താവ് കുഞ്ഞച്ചനും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.