Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകാട വളർത്തലിൽ...

കാട വളർത്തലിൽ ശ്രദ്ധിക്കാൻ

text_fields
bookmark_border
quail with egg
cancel

ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്നാട് വെറ്ററിനറി സർവകലാശാല വികസിപ്പിച്ച നാമക്കൽ ഇനം കാടകൾ മാംസോൽപാദനത്തിനാണ് പ്രശസ്തം, മാനുവൽ ഹാച്ചറി വികസിപ്പിച്ച എം.എൽ.ക്യൂ-2 കാടകൾ മുട്ടയുൽപാദനത്തിന് അനുയോജ്യമാണ്. തൃശൂർ മണ്ണുത്തിയിലുള്ള യൂനിവേഴ്സിറ്റി പൗൾട്രി ഫാം, കോഴിക്കോട് ചാത്തമംഗലത്തുള്ള റീജനൽ പൗൾട്രി ഫാം എന്നീ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കാടക്കുഞ്ഞുങ്ങളെ കിട്ടും.

മുട്ടയുൽപാദനമാണ് ലക്ഷ്യമെങ്കിൽ മൂന്ന് - നാലാഴ്ച പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് അഭികാമ്യം. ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയും വിപണിയിൽ ലഭിക്കുമെങ്കിലും ഇവക്ക് ആവശ്യമായ ബ്രൂഡിങ് ക്രമീകരണങ്ങൾ ഒരുക്കേണ്ടതും ആൺകാടകളെ പരിപാലിക്കേണ്ടിവരുന്നതും സംരംഭകന് അധിക ചെലവാണ്.

കമ്പികൊണ്ടുള്ള ചെറിയ കൂടുകളിലാക്കിയോ കോൺക്രീറ്റ് തറയിൽ അറക്കപ്പൊടിയോ ചിന്തേര് പൊടിയോ വിരിച്ച് ഡീപ്പ് ലിറ്റർ വിരിപ്പ് രീതിയിൽ ഷെഡിനുള്ളിൽ തുറന്നുവിട്ടോ ഇറച്ചിക്കാടകളെ വളർത്താം. മുട്ടക്കാടകളെ കമ്പിവലകൊണ്ട് പ്രത്യേകം തയാറാക്കിയ കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായോ കോണിപ്പടിയുടെ മാതൃകയിലോ ക്രമീകരിച്ച് കോളനി കേജ്‌ രീതിൽ വളര്‍ത്തുന്നതാണ് നല്ലത്. ടെറസിലും വീടിന്റെ ചായ്പിലും കൂടൊരുക്കാം.

എഗ്ഗ് ചാനൽ, നിപ്പിൾ ഡ്രിങ്കർ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ക്രമീകരിച്ച റെഡിമെയ്‌ഡ്‌ കാടക്കൂടുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അധിക ശബ്ദങ്ങളില്ലാത്ത ശാന്തമായ സ്ഥലങ്ങളിൽ വേണം കാടകൾക്ക് കൂടൊരുക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

കാട വളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റക്കാണ്. കാടകള്‍ക്ക് പ്രത്യേകമായുള്ള സ്റ്റാര്‍ട്ടര്‍ (0 - 3 ആഴ്ച പ്രായം), ഗ്രോവര്‍ (3 - 6 ആഴ്ച പ്രായത്തിൽ), ലയര്‍ (6 ആഴ്ചക്ക് മുകളില്‍) തീറ്റകള്‍ വിപണിയിലുണ്ട്. ലഭ്യമല്ലെങ്കില്‍ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ചവരെ കാടകള്‍ക്ക് നല്‍കാം. മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ വിപണിയിൽ ലഭ്യമായ മുട്ടത്തീറ്റ / ലയർ തീറ്റ ഒരു കാടക്ക് 25 - 30 ഗ്രാം എന്ന അളവിൽ ആറാഴ്ച പ്രായമെത്തിയത് മുതൽ നിത്യവും നൽകണം. ലയര്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപൊടിച്ചത് ചേര്‍ത്ത് തീറ്റ തയാറാക്കാം. 50 കിലോ ബ്രോയിലര്‍ സ്റ്റാർട്ടർ തീറ്റയില്‍ മൂന്നു കിലോ കക്കപ്പൊടി ചേർത്ത് തീറ്റ തയാറാക്കാം. 52 - 54 ആഴ്ചവരെയുള്ള മുട്ടയുൽപാദന കാലയളവിൽ ഏകദേശം 8 - 9 കിലോ മുട്ടത്തീറ്റ ഒരു കാട കഴിക്കും. ലയർ തീറ്റക്കൊപ്പം കുറഞ്ഞ അളവിൽ തീറ്റപ്പുല്ലും പച്ചിലകളും അസോളയും അരിഞ്ഞിട്ട് നൽകാം. ശുദ്ധജലം 24 മണിക്കൂറും കൂട്ടില്‍ ഉറപ്പാക്കണം.

കാടകൾക്ക് മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ സൂര്യപ്രകാശവും നാലു മണിക്കൂർ കൃത്രിമ വെളിച്ചവും ഉൾപ്പെടെ 16 മണിക്കൂർ വെളിച്ചം ദിവസവും കാടകൾക്ക് വേണ്ടതുണ്ട്. ഇതിനായി ഷെഡ്ഡില്‍ സി.എഫ്.എൽ ലൈറ്റുകൾ ക്രമീകരിക്കണം. ആറാഴ്ച പ്രായമെത്തുമ്പോൾ കാടകൾ മുട്ടയിടൽ ആരംഭിക്കും. സാധാരണ വൈകീട്ട് മൂന്നുമുതൽ ആറുവരെയുള്ള സമയത്താണ് ഭൂരിഭാഗം മുട്ടയിടുന്നത്. ഒരുവർഷം ശരാശരി 10 ഗ്രാം ഭാരമുള്ള 250 - 300 മുട്ടകൾവരെ കിട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsQuail rearing
News Summary - To pay attention to quail rearing
Next Story