വിറ്റത് 40,000 പെട്ടി തക്കാളി; 45 ദിവസം കൊണ്ട് കർഷകൻ നേടിയത് നാല് കോടി രൂപ
text_fieldsഅമരാവതി: തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടയിൽ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ കർഷകൻ 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളിൽ നാല് കോടി രൂപ നേടി. ഇതോടെ, ചിറ്റൂർ ജില്ലയിൽ നിന്നുള്ള തക്കാളി കർഷകനായ ചന്ദ്രമൗലി സ്വന്തം തോട്ടത്തില്‍നിന്നു വലിയ നേട്ടം നേടിയതിെൻറ സന്തോഷത്തിലാണ്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തക്കാളി ബാധിക്കുമ്പോഴാണ് വിൽപനയിലൂടെ കർഷകൻ കോടീശ്വരനായത്.
ഒരുകോടിയാണു തെൻറ മുടക്കുമുതലെന്നും നാലുകോടി വരുമാനം കിട്ടിയെന്നും മൂന്നു കോടി ലാഭമാണെന്നും ചന്ദ്രമൗലി പറഞ്ഞു. 45 ദിവസം കൊണ്ട് 40,000 പെട്ടി തക്കാളിയാണ് വിറ്റത്. 22 ഏക്കർ തോട്ടത്തിലായിരുന്നു കൃഷി.
ഏപ്രിൽ ആദ്യവാരമാണ് വ്യത്യസ്ത ഇനത്തിലുള്ള തക്കാളി വിത്തുകൾ പാകി കൃഷി ആരംഭിച്ചത്. കൃത്യമായ പരിചരണം നൽകിയതോടെ ജൂൺ അവസാനത്തോടെ തക്കാളിപ്പാടമായി. അപ്പോഴേക്കും തക്കാളിക്ക് വിപണിയിൽ പൊന്നും വിലയായി. കർണാടകയിലെ കോലാർ മാർക്കറ്റിലാണ് തക്കാളി വിറ്റത്. 15 കിലോയുടെ തക്കാളിപ്പെട്ടിക്ക് 1,000 മുതൽ 1,500 വരെയാണ് വില.
ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാർക്കറ്റുകളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് ഒന്നാംതരം തക്കാളിയുടെ വില 200 രൂപയായി.തക്കാളിയുടെ കുതിച്ചുയരുന്ന വില ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.