ഭൂട്ടാനിൽനിന്ന് 17,000 ടൺ പച്ച അടക്ക ഇറക്കുമതി ചെയ്യും
text_fieldsന്യൂഡൽഹി: ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് വർഷം 17,000 ടൺ പച്ച അടക്ക ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാറിന്റെ അനുമതി. ഇറക്കുമതി വില നിയന്ത്രണമില്ലാതെയാണ് അടക്ക ഇറക്കുമതി ചെയ്യുക. ആഭ്യന്തര കർഷകരുടെ താൽപര്യസംരക്ഷണത്തിനായി 2017ൽ 251 രൂപ താങ്ങുവിലയിലായിരുന്നു അടക്ക ഇറക്കുമതി ചെയ്തിരുന്നത്.
വില ഈ പരിധിയിൽ കുറയുകയാണെങ്കിൽ ഇറക്കുമതി അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് ഇപ്പോൾ സർക്കാർ എടുത്തുമാറ്റിയത്. 2022-23 സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ മിനിമം ഇറക്കുമതി വില നിയന്ത്രണമില്ലാതെ 8500 മെട്രിക് ടൺ പച്ച അടക്ക ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യും.
ഇന്ത്യയിൽ കർണാടക, കേരളം, അസം സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ അടക്ക ഉൽപാദിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നു വിലനിയന്ത്രണംപോലുമില്ലാതെ അടക്ക ഇറക്കുമതി ചെയ്യുന്നത് കർഷകരെ വൻ പ്രതിസന്ധിയിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.