നെല്ല്, ഗോതമ്പ് താങ്ങുവിലക്ക് 2.7 ലക്ഷം കോടി; വിള നിരീക്ഷണത്തിന് 'കിസാൻ ഡ്രോണുകൾ'
text_fieldsന്യൂഡൽഹി: രാജ്യത്ത് നെല്ലിന്‍റേയും ഗോതമ്പിന്‍റേയും താങ്ങുവിലക്കായി 2.7 ലക്ഷം കോടി വകയിരുത്തുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. കാർഷിക മേഖലയിൽ സ്റ്റാർട്ട് അപുകൾ പ്രോൽസാഹിപ്പിക്കും. ഗോതമ്പ്-അരി സംഭരണം ഊർജിതമാക്കും. എണ്ണക്കുരുക്കളുടെ ഉൽപാദനം വർധിപ്പിക്കും. ജൈവകൃഷി പ്രോൽസാഹിപ്പിക്കാൻ പ്രത്യേക നയം രൂപീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ജൈവകൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും.
കോവിഡ് ലോക്ഡൗൺ കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിച്ചു. കൃഷിക്ക് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നതായും തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക കേന്ദ്രസർക്കാർ വകയിരുത്തിയെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.