കൃഷിഭവനിൽ മൂല്യവർധിത ഉൽപന്നം ഒരുക്കും -മന്ത്രി പി. പ്രസാദ്
text_fieldsകൊച്ചി: കൃഷി ജീവിതമാർഗമാക്കിയ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ കൃഷിഭവനുകളിൽ മൂല്യവർധിത ഉൽപന്നം ഒരുക്കുമെന്ന് മന്ത്രി പി. പ്രസാദ്. കടമക്കുടി-വരാപ്പുഴ ജൈവ പൊക്കാളി ഐ.സി.എസ് സംഘടിപ്പിച്ച പൊക്കാളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓരോ ഉൽപന്നത്തിനും പ്രത്യേക വിപണന സൗകര്യം ഒരുക്കണം. അതിനായി പാക്കേജിങ് ഉൾപ്പെടെ മെച്ചപ്പെടണം. കാർഷിക ഉൽപന്ന പ്രചാരണത്തിനായി പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ലോകബാങ്ക് സഹായത്തോടെ കാർഷിക മൂല്യവർധിത മിഷൻ രൂപവത്കരിക്കും. ഇതിനായി 1400 കോടി ലോകബാങ്ക് സഹായം ലഭിക്കും. പൊക്കാളി പോലുള്ളവക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ അരി പരമാവധി ഇടങ്ങളിൽ ഉൽപാദിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ല പഞ്ചായത്ത് അംഗം എൽസി ജോർജ്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, കടമക്കുടി ഗ്രാമപഞ്ചായത്ത് അംഗം പ്രബിൻ ദിലീപ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ജോസഫ് ജോഷി വർഗീസ്, സെറിൻ ഫിലിപ്പ്, കൃഷി അസി.ഡയറക്ടർ ജെ.എസ്. സുധാകുമാരി, കാർഷിക സർവകലാശാല ഐ.പി.ആർ സെൽ കോഓഡിനേറ്റർ ഡോ. പി. ദീപ്തി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.