പച്ചക്കറിക്ക് തീ വില; കർഷകർക്ക് തുച്ഛവില
text_fieldsമറയൂര്‍: പച്ചക്കറി വില കുതിക്കുേമ്പാഴും വട്ടവടയിലെ കർഷകർക്ക് ലഭിക്കുന്നത് തുച്ഛവില. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശീതകാല പച്ചക്കറി ഉൽപാദിപ്പിക്കുന്ന വട്ടവടയിലെ കര്‍ഷകർ എന്നും ദുരിതത്തിലാണ്. നിലവില്‍ കാബേജും ക്യാരറ്റും ഉരളക്കിഴങ്ങുമൊക്കെയാണ് ഇവിടെ വിളവെടുക്കുന്നത്. ഇതിന് കർഷകർക്ക് ലഭിക്കുന്നതാകട്ടെ 20 മുതൽ 25 രൂപവരെ മാത്രം. വിപണിയിൽ രണ്ടിരട്ടിയും മൂന്നിരട്ടിലും വിലയുള്ളപ്പോഴാണിത്.
ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കര്‍ഷകരെ കൊള്ളയടിക്കുന്ന സാഹചര്യമാണ് ഇവിടെ. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളും കര്‍ഷകരില്‍നിന്ന് വാങ്ങുന്നതിന് കാര്യമായി തുക നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇവർ സംഭരിച്ച് കഴിഞ്ഞാലും തുക കര്‍ഷകെൻറ ൈകയില്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം. ഓണത്തിന് സംഭരിച്ച പച്ചക്കറിയുടെ പണം കര്‍ഷകര്‍ക്ക് ഒരുമാസം മുമ്പാണ് വിതരണം ചെയ്തതെന്നും ഇവർ പറയുന്നു.
കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് വട്ടവടയിലെ കര്‍ഷകര്‍ പലപ്പോഴും കൃഷിയിറക്കുന്നത്. കാലാവസ്ഥ വ്യതിയാനം വലിയ തിരിച്ചടി സമ്മാനിക്കുകയും ചെയ്യാറുണ്ട്.
മുമ്പ് പച്ചക്കറി വില കുത്തനെ കുറഞ്ഞ സമയത്ത് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന തറവില പോലും കര്‍ഷകര്‍ക്ക് ലഭ്യമായിരുന്നില്ല. വിപണിയില്‍ വില ഉയരുേമ്പാൾ കടംവാങ്ങിയും മറ്റും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിപണി വിലയുടെ മൂന്നിലൊന്നുപോലും ലഭിക്കാത്ത സാഹചര്യത്തിലും അധികൃതർ ഇടപെടുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.