മരച്ചീനിക്ക് വൈറസ് ബാധ; കർഷകർക്ക് ദുരിതം
text_fieldsചാലക്കുടി: മരച്ചീനി കൃഷിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മേലൂർ പഞ്ചായത്തിൽ കർഷർക്ക് ദുരിതമായി വൈറസ് ബാധ. പൂലാനി കൊമ്പിച്ചാൽ പാടശേഖരത്തിലും പൂത്തുരുത്തി പാലത്തിനു സമീപത്തെ പാടശേഖരങ്ങളിലെ ഏക്കറുകളോളം മരിച്ചീനി കൃഷിയിടത്തിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കാഴ്ചയിൽ രോഗബാധ തോന്നില്ലെങ്കിലും മരിച്ചീനി പറിച്ചെടുത്താൽ കിഴങ്ങ് അഴുകിപ്പോയിരിക്കുന്നതോ അല്ലെങ്കിൽ കിഴങ്ങ് മുറിച്ച് നോക്കിയാൽ മഞ്ഞ ബാധിച്ച് ഇരിക്കുന്നതോ ആയി കാണാമെന്നതാണ് രോഗം.
2018ലെ പ്രളയവും അതിനുശേഷം കോവിഡും കാരണം വിപണി തകർന്നതോടെ കർഷകർ ഇത്തവണ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലായിരുന്നു. കിലോക്ക് 24 രൂപക്ക് തോട്ടത്തിൽനിന്ന് പറിച്ച് കൊണ്ടുപോകാൻ ആവശ്യക്കാർ ഏറെയുള്ളപ്പോഴാണ് വൈറസ് രൂപത്തിൽ കർഷകരെ ദുരിതം വേട്ടയാടുന്നത്. കൃഷി ഓഫിസർ എത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനക്ക് വൈറസ് ബാധിച്ച മരച്ചീനി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.
ദുരിതത്തിലായ കർഷകർക്ക് നഷ്ടപരിഹാരത്തിന് കൃഷി വകുപ്പും മറ്റ് അധികാരികളും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.