ബംഗളൂരു അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി വൈപ്പിനിലെ പൊക്കാളി ഉൽപന്നങ്ങൾ
text_fieldsവൈപ്പിൻ: ബംഗളൂരുവിൽ നടക്കുന്ന ഇന്റർനാഷനൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റ്സ് ആൻഡ് ഓർഗാനിക്സിൽ കേരള കൃഷിവകുപ്പ് സംഘത്തിന്റെ ഭാഗമായ വൈപ്പിനിലെ പൊക്കാളി നെല്ലുൽപന്നങ്ങളും ശ്രദ്ധനേടുന്നു. നായരമ്പലം കൃഷിഭവന്റെ വൈപ്പിൻ ഓർഗാനിക് ബ്രാൻഡ് നാമത്തിലുള്ള പൊക്കാളി അരി, പൊക്കാളി അവൽ, പൊക്കാളി പച്ചരി, എടവനക്കാട് കൃഷിഭവന്റെ വൈപ്പിൻ രുചി ബ്രാൻഡിന്റെ പൊക്കാളി പുട്ടു പൊടി, പുഴുക്കലരി, പള്ളിപ്പുറം കൃഷിഭവന്റെ പൊക്കാളി അരി എന്നീ ഉൽപന്നങ്ങളാണ് വ്യാപാരമേളയിൽ വൈപ്പിനിൽ നിന്ന് എത്തിയിട്ടുള്ളത്.
ഒട്ടനവധി പ്രത്യേകതകളുള്ള, ഭൗമസൂചിക പദവിയുള്ള, ഔഷധ ഗുണമുള്ള പൊക്കാളി അരിയെ ദേശീയ അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്താനുള്ള അവസരം മികച്ച രീതിയിലാണ് ഞാറക്കൽ ബ്ലോക്കിലെ കൃഷി അസി. ഡയറക്ടർ പി.വി. സൂസമ്മയുടെ നേതൃത്വത്തിലെ സംഘം ഉപയോഗപ്പെടുത്തുന്നത്.
20 മുതൽ 22 വരെയാണ് ബാംഗളൂരുവിൽ ജൈവ ഉൽപന്നങ്ങളുടെയും തിനകളുടെയും അന്താരാഷ്ട്ര വ്യാപാരമേള നടന്നത്. ത്രിപുരവാസിനി പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ത്രിദിനമേള, ഇന്റർനാഷണൽ കോംപിറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രികൾച്ചറിന്റെ (ഐ.സി.സി.ഒ.എ) സഹകരണത്തോടെ കർണാടക കൃഷി വകുപ്പും കർണാടക സ്റ്റേറ്റ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് പ്രോസസിങ് ആൻഡ് എക്സ്പോർട്ട് കോർപറേഷൻ ലിമിറ്റഡും (കെ.എ.പി. പി.ഇ.സി) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.