വന്യമൃഗ ശല്യത്തിനെതിരെ 20 പഞ്ചായത്തുകളിലെ കർഷകർ സംഘടിക്കുന്നു
text_fieldsകൊല്ലങ്കോട്: തെന്മലയോര മേഖലയിലെ കർഷകർക്കും ജനവാസ മേഖലക്കും ഭീഷണിയാകുന്ന കാട്ടാന ശല്യം അനുദിനം വർധിച്ചുവരുന്നതിനാൽ റാപിഡ് റെസ്പോൺസ് ടീം രൂപവത്കരിക്കണമെന്ന് കർഷക സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
വനത്തിനോടുചേർന്ന പ്രദേശത്തെ കർഷകർക്ക് സൗരോർജ വേലി നിർമിക്കാൻ 90 ശതമാനം സബ്സിഡി നൽകണം, വനത്തിനകത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കണം, വനത്തിനകത്ത് മൃഗങ്ങൾക്ക് കുടിവെള്ളത്തിന് ജലസംഭരണികൾ നിർമിക്കണം, കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിന് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു. ജില്ലതലത്തിൽ രൂപവത്കരിച്ച കർഷക സംരക്ഷണ സമിതി യോഗത്തിൽ 20 പഞ്ചായത്തുകളിലെ കർഷക പ്രതിനിധികൾ പങ്കെടുത്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് വനം കൺസർവേറ്റർക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്ന് കർഷക സംരക്ഷണ സമിതി രക്ഷാധികാരി കെ. ചിദംബരൻ കുട്ടി പറഞ്ഞു. സി. വിജയൻ, സി. പ്രഭാകരൻ, ടി. സഹദേവൻ, എം. അനിൽ ബാബു, സുരേഷ് ഒന്നൂർ പള്ളം, ഹരിദാസ് ചുവട്ടുപാടം, വി. മേഘനാഥ്, എ. സാദിഖ്, എ.സി. നൂറുദ്ദീൻ, ദിവാകരൻ എലവഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.