ഭീമൻ കാച്ചിൽ വിളവെടുത്ത് വനിത കർഷക
text_fieldsകടയ്ക്കൽ: ചിതറ പുതുശ്ശേരിയിൽ 50 കിലോയോളം തൂക്കം വരുന്ന കാച്ചിൽ വിളവെടുത്ത് വനിത കർഷക. മതിര പുതുശ്ശേരിയിൽ അനച്ചൻവിള വീട്ടിൽ ജൻസില (51)യാണ് സ്വന്തമായി കൃഷി ചെയ്ത് ഭീമൻ കാച്ചിൽ വിളവെടുത്തത്.
15 വർഷമായി ജൻസില കൃഷി രംഗത്ത് സജീവമാണ്. തിരുവനന്തപുരം സ്വദേശിയായ ഇവർ കൃഷിയോടുള്ള താൽപര്യംമൂലം അവിടെയുണ്ടായിരുന്ന ബിസിനസ് ഉപേക്ഷിച്ച് സഹോദരന്റെ വീടായ ചിതറ പുതുശേരിയിലേക്ക് വരികയായിരുന്നു. അവിടെ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതും പുതുശ്ശേരിയിലേക്ക് മാറാൻ കാരണമായി. ഒരു വർഷം മുമ്പ് വിപണിയിൽനിന്ന് വാങ്ങി വീട്ടിൽ കൃഷി ചെയ്ത കാച്ചിലാണ് നല്ല വലിപ്പവും തൂക്കവുമുള്ള വിള നൽകിയത്. പച്ചക്കറി ഉൾപ്പെടെ വിപുലമായ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.