ഇൗ മത്സ്യക്കൃഷി ഒന്ന് വേറെയാണ്
text_fieldsപള്ളിക്കൽ പഞ്ചായത്തിലെ അമ്മകണ്ടകര വാർഡിൽ കുറിച്ചിമല ചിറയിലെ മത്സ്യക്കൃഷി ഒന്ന് വേറെത്തന്നെയാണ്.ആദ്യമായാണ് പരീക്ഷണക്കൃഷി നടത്തിയതെങ്കിലും കൈ നിറയെ മത്സ്യക്കൊയ്ത്ത് നടത്തിയ സംതൃപ്തിയിലാണ് ഇവർ. ഉപയോഗശൂന്യമായിരുന്ന ചിറ വൃത്തിയാക്കുകയയെന്നതുതന്നെ ശ്രമകരമായ ജോലിയായിരുന്നു. മത്സ്യ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ചിറയ്ക്ക് മുകളിൽ വലയിട്ടു തുടർന്ന് ഫിഷറീസ് പ്രതിനിധികൾ മത്സ്യക്കൃഷിയുടെ സാധ്യതയെക്കുറിച്ചും വളർത്തു രീതിയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. ഫിഷറീസ് വകുപ്പ് പ്രതിനിധികളുടെ വാക്കുകളും ഇവർക്ക് പ്രചോദനമായി. മുൻപരിചയമില്ലാത്ത കൃഷിയിലേക്ക് കാൽവയ്പു നടത്തുമ്പോൾ ആത്്മവിശ്വാസം ആയിരുന്നു കരുത്തായത്. ജി വിശ്വംഭരൻ കൺവീനറായി രൂപീകരിച്ച കമ്മിറ്റിയിൽ മുൻ ഗ്രാമ പഞ്ചായത്തംഗം ടി.പ്രകാശ്, കർഷകനായ സത്യൻ എന്നിവരുടെ അക്ഷീണമായ പ്രവർത്തനം മത്സ്യകൃഷിയുടെ വിജയത്തിന് കരുത്തായി. ഒരു വർഷം മുമ്പ് ജനുവരിയിലാണ് കൃഷി ആരംഭിച്ചത്.
കൃഷി രീതികൾ പഠിച്ച കർഷകർ തിരുവല്ലയിലെ പോളച്ചിറയിൽ നിന്നും കോഴഞ്ചേരിയിലെ തെക്കേമലയിലെയും മത്സ്യ ഫെഡിെൻ്റ ഹാച്ചറികളിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങി. 12000 മത്സ്യ കുഞ്ഞുങ്ങളെയാണ് ഒരേക്കറോളം വരുന്ന ചിറയിലെ ജലാശയത്തിൽ ഇട്ടത്. മാംസ വേസ്റ്റുകൾ നൽകുന്നത് ഒഴിവാക്കണമെന്ന കർഷകരുടെ നിശ്ചദാർഡ്യവും കൃഷിയിലുണ്ടായി. കാട്ടിള, രോഹു, സിലോപ്പിയ, വാള, റെഡപല്ലി, സയി പ്രിസ്, ഗ്രാസ് കാർപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്ക് ഉപയോഗിച്ചത്. മാംസ വേസ്റ്റ് ഒഴിവാക്കിയതോടെ ജലം മലിനമാകുന്നത് ഒഴിവാക്കാനായതും നേട്ടമായി. ക്യാബേജ്, മീൻ തീറ്റ ,പച്ചക്കറി, കടലപ്പിണ്ണാക്ക്, തവിട് ,തേങ്ങപ്പിണ്ണാക്ക് എന്നിവയായിരുന്നു മത്സ്യങ്ങളുടെ പ്രധാന ആഹാരം.കൃഷി വിജയകരമായതോടെ കൂടുതൽ പേർ രംഗത്തേക്ക് കടന്നു വരുന്നതായി ഈ രംഗത്ത് പുതുതായി കടന്നു വന്ന ടി.പ്രകാശ് പറഞ്ഞു. കൃഷിയ്ക്ക് സഹായകമായി മത്സ്യ ഫെഡിൽ നിന്നും 70000 രൂപ ലഭിച്ചു. മൂന്നു ലക്ഷം രൂപയോളം ഇതിനകം ചെലവായതായി കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.