ആനുകൂല്യങ്ങൾ ലഭിച്ചില്ല; രാഘവൻ കൃഷി നിർത്തി
text_fieldsനന്മണ്ട: കർഷകർക്കുള്ള ആനുകൂല്യങ്ങൾക്കായി നിരവധി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയ കൂളിപ്പൊയിലിലെ തിരുമാലക്കണ്ടി രാഘവൻ ഒടുവിൽ കൃഷി നിർത്തി. 2020ൽ വയൽ പാട്ടത്തിനെടുത്ത് ഒന്നേമുക്കാൽ ഏക്കറിലായിരുന്നു വാഴയും കപ്പയും ഇടവിളയായി ചേമ്പും ചേനയുമെല്ലാം കൃഷി ചെയ്തത്.
കാലവർഷക്കെടുതിയിൽ കൃഷി നശിച്ചപ്പോഴാണ് ഇൻഷുർ ചെയ്ത തുക ലഭിക്കാൻ കൃഷി ഓഫിസിലും ഡയറക്ടറുടെ കാര്യാലയത്തെയും സമീപിച്ചത്. ഇൻഷുർ ചെയ്ത പണത്തിനുവേണ്ടി ബാങ്കിൽ ചെന്നപ്പോഴാണ് അധികൃതരിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നാണറിയിച്ചത്.
വീണ്ടും കൃഷി വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ഇൻഷുർ ഒഴിവാക്കി കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി എന്നു പറഞ്ഞു. 2022 ജനുവരി മാസം ആദ്യ അപേക്ഷ ബന്ധപ്പെട്ടവർക്ക് അയച്ചു. ഫയലുകൾ നീങ്ങിയില്ലെന്നറിഞ്ഞതോടെ ജൂൺ ആറിന് വീണ്ടും അപേക്ഷ സമർപ്പിച്ചു.
കടം വാങ്ങിയായിരുന്നു കൃഷിക്കിറങ്ങിയത്. ഇൻഷുറൻസായിരുന്നുവെങ്കിൽ ഒരു വാഴക്ക് 300 രൂപ വീതം കിട്ടുമായിരുന്നു എന്നാണ് രാഘവൻ പറയുന്നത്. കാലവർഷക്കെടുതിയുടെ ആനുകൂല്യം എന്നു കിട്ടുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.