ഇടയാറ്റ് പാടത്ത് കൃഷി ഇറക്കാനാകാതെ കർഷകർ
text_fieldsമുളക്കുളം: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ 75 ഏക്കറോളം സ്ഥലത്ത് കൃഷി ഇറക്കാനാകാതെ കർഷകർ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും അമ്പതോളം കർഷകർ ഒപ്പിട്ട നിവേദനം നൽകി.
ഇടയാറ്റ് പാടശേഖരത്തിലെ വെട്ടുകാട്ടുചാൽ, ഇടിക്കുഴി, വാച്ചുനിലം, നിരന്തലവേലി, ചങ്ങമ്മത, ഒതളം തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷിയിറക്കാനാകാതെ കർഷകർ വിഷമിക്കുന്നത്. വർഷങ്ങളായി തരിശുകിടന്ന പാടം സർക്കാറിെൻറ ഹരിതകേരളം പദ്ധതിയിൽപെടുത്തി നാലുവർഷമായി കൃഷി ചെയ്തുവരുകയാണ്. എന്നാൽ, എല്ലാ വർഷവും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് വരുന്നത്.
സമയത്ത് കൃഷി ചെയ്യാൻ പറ്റാത്തതുമൂലം കൊയ്ത്താകുമ്പോഴേക്കും മഴയിൽ നശിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ കൃഷി നവംബറിൽ ഇറക്കണമെന്ന് കർഷകർ പറയുന്നു. ഇതിനായി പാടത്തെ വെള്ളം വറ്റിക്കണം. എന്നാൽ, തോട്ടിൽ പായൽ നിറഞ്ഞതിനാൽ വെള്ളം പൂർണമായി വറ്റിക്കാൻ കഴിയാറില്ല. ഇതിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. നേരത്തേ െമെനർ ഇറിഗേഷൻ വകുപ്പ് തോട്ടിലെ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ സ്ഥാപിക്കാൻ 1.15 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും നടപ്പാക്കിയില്ല. 2019ൽ മൈനർ ഇറിഗേഷൻ വകുപ്പ് ചങ്ങലപാലത്തിലെ പമ്പ് ഹൗസിന് സമീപം ചീപ്പ് നിർമിച്ച് വെള്ളം വറ്റിക്കുന്നതിനായി 45 ലക്ഷം രൂപയുടെ എസ്റ്റിറ്റിമേറ്റ് തയാറാക്കി സർക്കാറിന് നൽകിയിരുന്നു. ഇതിൽ ഏതെങ്കിലും പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.