Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightജൈവകൃഷിക്കൊരു ആശ്രമ...

ജൈവകൃഷിക്കൊരു ആശ്രമ മാതൃക

text_fields
bookmark_border
ജൈവകൃഷിക്കൊരു ആശ്രമ മാതൃക
cancel
camera_alt??????????? ??????????

 തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും വിവിധ സ്ഥലങ്ങളിലുള്ള ശാഖകളിലും  കൃഷി പൊടിപൊടിക്കുകയാണ്. കൃഷിയെചൊല്ലിയുള്ള ആശങ്കകള്‍ ഇവിടെത്തെ പടിക്ക് പുറത്താണെന്ന് അനുഭവം. ജൈവകൃഷി, ഡെയറി ഫാം, ഒൗഷധസസ്യോദ്യാനം, തേനീച്ച കൃഷി, പച്ചക്കറി കൃഷി, പ്ളാന്‍്റേഷന്‍ തുടങ്ങിയ വന്‍ പ്രവര്‍ത്തനങ്ങളാണ്  കൃഷി വിഭാഗത്തിന്‍്റെ കീഴിലുള്ളത്. ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി കരുണാകരഗുരുവാണ് ആശ്രമത്തില്‍ കൃഷിയില്‍ മാറ്റത്തിന്‍്റെ വിത്തു വിതച്ചത്. പാരമ്പര്യ കൃഷി രീതിയും നാടന്‍ നെല്ലിന്‍്റെ പല തരങ്ങളും ആരോഗ്യമുള്ള നെല്‍വിത്തും ഉത്പാദിപ്പിച്ച്്്് ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. കരുണാകരഗുരുവിന്‍്റെ ജന്മസ്ഥലമായ ആലപ്പുഴ ചന്തിരൂര്‍ ഗ്രാമത്തില്‍ ആശ്രമത്തിന്‍്റെ ശാഖ വക 15 ഏക്കറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഇവിടെ വിളയുന്ന നെല്ല് അന്നദാനത്തിനാണ് ഉപയോഗിക്കുന്നത്. ജൈവവളം മാത്രം ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധ ശാഖകളിലായി 200 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പാലക്കാട് ശാഖയിലും  നെല്‍കൃഷി സമൃദ്ധമാണ്.

ജൈവകൃഷി

പച്ചക്കറികളും മറ്റു കൃഷികളും പോത്തന്‍കോടും മറ്റു ശാഖകളിലും സുഗമമായി നടക്കുന്നു. രാസ കീടനാശിനികള്‍, വളങ്ങള്‍, മരങ്ങള്‍ക്കും ചെടികള്‍ക്കും പലരീതിയില്‍ ശിഖരങ്ങള്‍ വളരാനുള്ള ആന്‍റിബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍ ഇവയൊന്നും ഉപയോഗിക്കാറില്ളെന്ന് ശാന്തിഗിരി ആശ്രമം അധികൃതര്‍ പറയുന്നു.  മനുഷ്യന്‍്റെ നിലനില്‍പ്പും പ്രകൃതി സംരക്ഷണവും മുന്‍നിര്‍ത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ആശ്രമത്തിലെ കൃഷിയിടത്തില്‍ കമ്പോസ്റ്റ് വളമാണ് ഉപയോഗിക്കുന്നത്. വിളകള്‍ക്ക് രോഗം ബാധിക്കാതിരിക്കാനും കീടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇടവിട്ടുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്.

ശാന്തിഗിരി ഡെയറി ഫാം
 


ഡെയറി ഫാം

ശാന്തിഗിരിയിലെ പ്രധാന വിഭാഗമാണ് ക്ഷീരവും ക്ഷീരോത്പന്നങ്ങളും. പോത്തന്‍കോട് ആശ്രമത്തില്‍ ദിവസവും 300 ലിറ്റര്‍ പശുവിന്‍പാല്‍  ഉല്‍പാദിപ്പിക്കുന്നു. ആശ്രമത്തിലും ശാന്തിഗിരി ആയുര്‍വേദ, സിദ്ധ മെഡിക്കല്‍ കോളജുകളിലെ വിവിധ ആവശ്യങ്ങള്‍ക്കും കഴിഞ്ഞുള്ള പാല്‍ പുറത്തേക്കും നല്‍കുന്നു. പശുവിന്‍ചാണകം ജൈവവളമായി ഉപയോഗിക്കുന്നു. ദിവസവും 50 ബക്കറ്റ് ചാണകം ഇവിടെ നിന്നു ലഭിക്കും. ‘ ബാക്ടീരിയല്‍ വിഘടന പ്രക്രിയക്ക് ശേഷം ഇത് ‘ശാന്തിഗിരി പ്രകൃതിനിധി' എന്ന പേരില്‍ പാക്കറ്റിലാക്കി വില്‍ക്കുകയും ചെയ്യുന്നു. ആശ്രമത്തിന്‍്റെ എല്ലാ ശാഖകളിലും ചെറുതും വലുതുമായ ഡെയറി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒൗഷധ സസ്യങ്ങള്‍

ശാന്തിഗിരിയിലെ മറ്റൊരു വിഭാഗമാണ് 'ആതുരസേവനം'. ആയുര്‍വേദ, സിദ്ധ മരുന്നുകള്‍ക്ക് ആവശ്യമായ പച്ചമരുന്നുകള്‍ അവിടെതന്നെ കൃഷി ചെയ്യുന്നു. 50 ഏക്കറില്‍ നൂറിലേറെ ഒൗഷധ സസ്യങ്ങള്‍ കൃഷി ചെയ്യുന്നു. ബ്രഹ്മി, കറ്റാര്‍വാഴ, ആടലോടകം, പതിമുഖം തുടങ്ങി അപൂര്‍വമായ പച്ചമരുന്നുകളും ഇവിടെയുണ്ട്. ഒൗഷധ സസ്യങ്ങള്‍ വില്‍ക്കുന്നുമുണ്ട്. തമിഴ്നാട്ടില്‍ മധുര ശാഖയില്‍ 50 ഏക്കറിലാണ് ഒൗഷധ സസ്യ കൃഷി. ഒൗഷധസസ്യങ്ങളുടെ തൈ എല്ലാ കര്‍ഷകര്‍ക്കും ലഭിക്കും. രണ്ടു പദ്ധതികള്‍ ഇവിടെ പ്രാവര്‍ത്തികമാക്കുന്നു. 'സ്കൂളില്‍ ഒരു ഒൗഷധതോട്ടം ഒന്ന് എന്‍്റെ വീട്ടിലും' എന്‍്റെ ഒൗഷധഗ്രാമം' എന്നീ പദ്ധതികള്‍ ഒൗഷധസസ്യ കൃഷിയെ പരിപോഷിപ്പിക്കാന്‍ ഉതകുന്നു. വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകളില്‍ സെന്‍ട്രല്‍ മെഡിസിനല്‍ പ്ളാന്‍റ് ബോര്‍ഡിന്‍്റെ സഹായത്തോടെ പദ്ധതി നടപ്പാക്കി. 'എന്‍്റെ ഒൗഷധഗ്രാമം പദ്ധതി' പോത്തന്‍കോട് വില്ളേജിലും മണിക്കല്‍ ഗ്രാമപഞ്ചായത്തിലും തുടങ്ങി. ഒൗഷധ സസ്യ തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

ശാന്തിഗിരി ആശ്രമത്തിലെ ജൈവകൃഷി
 
കൃഷിവൈവിധ്യം

കാപ്പി, ഏലം, തേയില, തെങ്ങ്, റബര്‍ തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്. സുല്‍ത്താന്‍ബത്തേരിയില്‍ 20 ഏക്കറില്‍ തേയില കൃഷിയുണ്ട്. റബര്‍, കാപ്പി, കുരുമുളക് എന്നിവ വിവിധ ശാഖകളിലുണ്ട്. പോത്തന്‍കോട്, കല്ലാര്‍, പാമ്പാടി എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ റബര്‍കൃഷിയുണ്ട്. കന്യാകുമാരി ശാഖയില്‍ തെങ്ങും പോത്തന്‍കോട്, കല്ലാര്‍, കുമളി, പാമ്പാടി എന്നിവിടങ്ങളില്‍ ഏലവും കല്ലാര്‍, കുമളി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ കാപ്പിയും കൃഷി ചെയ്യുന്നു. മധുര ആണ്ടാര്‍കൊട്ടാരം ശാഖയില്‍ കപ്പലണ്ടി, പയറുവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നു. ഇവയെല്ലാം ആശ്രമ ആവശ്യങ്ങള്‍ക്കാണ്  മുഖ്യമായും ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ വില്‍ക്കുകയുമാണ് പതിവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhigiri
News Summary - http://54.186.233.57/node/add/article
Next Story