മലയാളികളുടെ ഇഷ്ടഭോജ്യമായ ചക്കക്കാലം വരവായി
text_fieldsകേളകം: ചക്കക്കാലം വരവായി. മായം കലരാത്ത ചുരുക്കം ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് ചക്ക. കേരളത്തില്‍ ഒരുവര്‍ഷം 35 മുതല്‍ 50 കോടി ടണ്‍വരെ ചക്ക വിളയുന്നുണ്ട്. ജനുവരി മുതല്‍ ജൂണ്‍വരെയാണ് കേരളത്തില്‍ ചക്കസീസണ്‍.
മാര്‍ച്ചുമാസം മുതല്‍ പഴുത്തു തുടങ്ങുന്ന ചക്ക മഴക്കാലം തുടങ്ങുന്നതോടെ ആര്‍ക്കും വേണ്ടാതാവുന്ന അവസ്ഥയാണ് സംസ്കരണ പദ്ധതിയില്ലാത്തതിനാൽ നിലവിലുള്ളത്. പുതുതലമുറക്കിന്നും ചക്കയെന്ന വിഭവത്തോട് താൽപര്യം കുറവാണ്. രുചിക്കു പുറമേ ചക്ക ആരോഗ്യത്തിന് നൽകുന്നഗുണങ്ങൾ പലതാണ്.
വൈറ്റമിൻ എ, സി, തയാമിൻ, പൊട്ടാസ്യം, കാൽസ്യം, റൈബോഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളമുള്ളതിനാൽ ഹൃദയാരോഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്. പൊട്ടാസ്യം ബി.പി കുറക്കും ഇരുമ്പ് വിളർച്ച മാറ്റും.
ഹോർമോൺ ഉൽപാദനം ശരിയായ രീതിയിൽ നടക്കുന്നതിന് ചക്ക സഹായിക്കും. ധാരാളം മഗ്നീഷ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കുകയും ചെയ്യുമെന്നാണ് പഠന റിപ്പോർട്ടുകൾ. വൈറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ കണ്ണിെൻറ ആരോഗ്യം മെച്ചപ്പെടുത്താനും ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.
ചക്കക്ക് മധുരം നൽകുന്ന സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങൾ ശരീരത്തിന് ഊർജം നൽകുകയും ചർമം മൃദുവാക്കുകയും ചെയ്യും. ചാക്കയിലുള്ള ലിഗ്നാൻസ് എന്ന പോളിന്യൂട്രിയൻറുകൾ കാൻസർ തടയുകയും ചെയ്യുന്നു. ചക്കയെ കേരളത്തിെൻറ സംസ്ഥാന ഫലമായും, രണ്ടാം കേരവൃക്ഷമെന്നും പുകഴ്ത്തി പ്രഖ്യാപനം വന്നതല്ലാതെ സംഭരണത്തിനും, വിപണനത്തിനും പദ്ധതികളിന്നും ഏടുകളിൽ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.