കാസർകോട് പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാം: കഴിഞ്ഞ നാലു വർഷത്തെ നഷ്ടം നാലര കോടി
text_fieldsകോഴിക്കോട്: കാസർകോട് പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവർഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 2016 മുതൽ 2020 വരെയുള്ള സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമിൽ 2016-17 മുതൽ 2019-20 വരെ 1, 88, 94, 278 രൂപയാണ് വരവായി ലഭിച്ചത്. ചെലവാകട്ടെ 6,45 ,29 ,310 രൂപയാണ്.
ഫാമിലെ ജീവനക്കാരുടെ ശമ്പളം സ്ഥിരം- താൽകാലിക ജീവനക്കാരുടെ വേതനം, വിവിധ പദ്ധതികൾക്കായി ഓരോ സാമ്പത്തിക വർഷവും ലഭിക്കുന്ന തുകകൾ, ഫാം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയാണ് പരിശോധിച്ചത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഫാം നഷ്ടത്തിലാകാൻ പ്രധാന കാരണം.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ കാസർകോട് കുള്ളൻ എന്ന ഇനം പശുവിന്റെ പരിപാലനത്തിന് ഒരു വർഷം വൻ തുകയാണ് ചെലവഴിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് ലഭിച്ച പാലിന്റെ അളവും പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം ഫാമിൽ ഇല്ല. ഈ പശുവിന്റെ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
വളരെ അപൂർവമായി മാത്രം ലഭിക്കുന്ന കാസർകോട് കള്ളൻ എന്ന ഇനം പശുവിന്റെ പാൽ ഫാമിലെ ജീവനക്കാരും തൊഴിലാളികളും വീതിച്ചെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരിശോധനയിൽ 2018-19 മുതൽ 2020 വരെ പശു ഫാമിന്റെ നഷ്ടം 36.74 ലക്ഷം (36,74,385) രൂപയാണ്. ഫാമിനുവേണ്ടി ഇക്കാലത്ത് ചെലവഴിച്ചത് 41,11,336 രൂപയാണ്. പശുവിൽ നിന്നുള്ള വരുമാനമാകട്ടെ നാലു 36, 951 രൂപയാണ്. 2018 -19ൽ പശുക്കളും കിടാരികളും കാളകളും ഉൾപ്പെടെ 27 എണ്ണമാണ് ഉണ്ടായിരുന്നത്. 2020 എത്തിയപ്പോൾ എണ്ണം 31 ആയി തീർന്നു.
കൊല്ലം ജില്ലയിലെ കുരിയോട്ടുമല ഫാമിലി മാതൃകയിലാണ് പുല്ലൂർ ഹോം പ്രവർത്തിക്കുന്നത് ഫാമിന്റെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. നടീൽ വസ്തുക്കളുടെ ഉല്പാദനം, വിതരണം എന്നിവ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടത്തുന്നതിലൂടെ വരുമാനം വർധിപ്പിക്കാൻ കഴിയും. ഭരണ വകുപ്പ് ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ശിപാർശ.
ഫാം പ്രവർത്തിക്കുന്നത് വലിയ നഷ്ടത്തിലായയതിനാൽ ഫാമിൽ പുതുതായി കാഷ്വൽ തൊഴിലാളികളെ നിയമിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തണം. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് ഫാമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഭരണ വകുപ്പ് നിർദേശം പുറപ്പെടുവിക്കണം. ഫാമിലെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന ഇനത്തിൽ ലഭിക്കുന്ന കളക്ഷൻ തുക തൊട്ടടുത്ത ദിവസം നിന്നെ സ്പെഷ്യൽ ടി.എസ്. പി അക്കൗണ്ടിലേക്ക് അടക്കണം. മാസത്തിൽ നാലു തവണയായി ഈ തുക ജില്ലാ പഞ്ചായത്ത് അക്കൗണ്ടിലേക്ക് ഓൺലൈനായി ക്രെഡിറ്റ് ചെയ്യണം.
കൃഷി ഡയറക്ടറുടെ 2018 ലെ സർക്കുലർ പ്രകാരം രജിസ്റ്റർ, ഉൽപാദന വില കൊടുക്കുന്നതിനുള്ള ചെല്ലാൻ, ഇൻവോയ്സ് രജിസ്റ്റർ എന്നിവയുടെ പൂർണ ഉത്തരവാദിത്തം, മറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കുവാനുള്ള പെയ്മെന്റുകൾ ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുക എന്നീ ചുമതലകൾ കൃഷി അസിസ്റ്റൻറ് കൃത്യമായി നിർവഹിക്കണം.
ഫാമിലെ കൃഷി അസിസ്റ്റൻറ് ഈ കർത്തവ്യങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ കൃഷി ഫാമിലെ അസിസ്റ്റൻറ് മണി മോഹനെതിരെ ഭരണ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.