അല്‍പം കൃഷിക്കാര്യം; അടുക്കളക്കാര്യവും
text_fieldsകണ്‍നിറയെ പച്ചപ്പ് കാണുക എന്നത് ഇന്നലെകളിലേക്കുള്ള തിരിച്ചുപോക്കാണ്, പലര്‍ക്കും. അതുകൊണ്ടുതന്നെയാണ് വീട്ടുവളപ്പിലെ പച്ചപ്പിന് സൗന്ദര്യം കൂടുന്നതും. വീട്ടുവളപ്പിലെ രണ്ടുസെന്‍റിലായാലും ടെറസിന് മുകളിലായാലും അല്‍പം കൃഷിയാവാമെന്ന് ഏറെപേര്‍ ആഗ്രഹിക്കുന്നതിന്‍െറ പിന്നിലും ഈ കാരണമുണ്ടായേക്കാം . ശീമക്കൊന്നയും ചെമ്പരത്തിയും വീട്ടുവേലിക്കല്‍ പിടിപ്പിക്കാന്‍ സാഹചര്യമില്ളെങ്കിലും ഒരു ചെറിയ അടുക്കളത്തോട്ടമെങ്കിലും വീട്ടിലുണ്ടാവാന്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറുണ്ട്. നാം നട്ടുവളര്‍ത്തിയ പച്ചക്കറി പറിച്ചെടുത്ത് പാചകം ചെയ്ത് കഴിക്കുമ്പോള്‍ അതിന് സ്വാദൊന്ന് വേറെ. ജൂണ്‍ മുതല്‍ മഴക്കാല പച്ചക്കറികളുടെ കാലമാണ്.
മഴക്കാല പച്ചക്കറികള്‍: (ജൂണ്‍ - ഒക്ടോബര്‍) മാസം കൃഷിയിറക്കാവുന്നവ: ഇനങ്ങളുടെ പേര്
ചീര: അരുണ്‍, കൃഷ്ണശ്രീ ,രേണുശ്രീ, കണ്ണാറ ലോക്കല്‍, സി.ഒ-1, സി.ഒ-2, സി.ഒ-3
വെണ്ട: പൂസാ മഖ്മലി, എസ്.-2, മഞ്ജിമ. അഞ്ജിത, അര്‍ക്ക, അനാമിക...
വഴുതന: ലോംഗ്, പര്‍പ്പിള്‍, പൂസാ പള്‍പ്പിള്‍ റൗണ്ട്, പര്‍പ്പിള്‍ ലോംഗ്, സൂര്യ, നീലിമ, ഹരിത, ശ്വേത
മുളക്: ജ്വാല, ജ്വാലാമുഖി, ജ്വാലാസഖി, അതുല്യ, അനുഗ്രഹ, ഉജ്വല, എന്‍.പി. 46 എ, സി.ഒ-1....
പയര്‍: ജ്യോതിക, വൈജയന്തി, ഭാഗ്യലക്ഷ്മി, ശാരിക എ , മാലിക, ലോല, കനകമണി, കൈരളി, വരുണ്‍, അനശ്വര, ഫിലിപൈന്‍സ്,മഞ്ചേരി ലോക്കല്‍, കുരുത്തോലപ്പയര്‍...
പാവല്‍: പ്രിയ,പ്രീതി, പ്രിയങ്ക, സി.ഒ-1, കോയമ്പതൂര്‍ ലോംഗ്
പടവലം: കൗമുദി ബേബി, സി.ഒ-1, സി.എ- 19, പി.കെ.എം-1
മത്തന്‍: അമ്പിളി, സരസ്,സൂരജ്,സ്വര്‍ണ, അര്‍ക്ക ചന്ദ്രന്‍, സി.ഒ-1, സി.ഒ- 2.
വെള്ളരി: അരുണിമ, സൗഭാഗ്യ, മുടിക്കോട് ലോക്കല്‍
അമര: ഹിമ, ഗ്രേസ്
പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളില്‍നിന്നും വിത്തു വാങ്ങാം. ഇതിനു പുറമെ സ്വകാര്യ ഏജന്‍സികളും നഴ്സറികളും വിത്തുകളും തൈകളും വിപണനം നടത്തുന്നുണ്ട്. വിളവ് കുറഞ്ഞാലും രോഗപ്രതിരോധത്തിലും മറ്റും മുന്‍നിരക്കാരാണ് നാടന്‍ വിത്തിനങ്ങള്‍. വിത്ത് ലഭിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട, ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളത്തിന്‍്റെ കൊച്ചിയിലെ ആസ്ഥാനവുമായി ബന്ധപ്പെടാം.ഫോണ്‍: 0484 2427560.
കൃഷി രീതി
പയര്‍
പയറിന് ഉയര്‍ന്ന തടങ്ങളെടുക്കണം.ഒരു മീറ്റര്‍ വീതിയുള്ള തടങ്ങളില്‍ കുറ്റിപ്പയര്‍ നടാം. ഒരു കുഴിയില്‍ അഞ്ച് വിത്തുകള്‍. രണ്ടെണ്ണം നിലനിറുത്താം. പടരാന്‍ തുടങ്ങുമ്പോള്‍ കമ്പുകള്‍ കുത്താം. 45 ദിവസം മുതല്‍ പൂവിട്ടുതുടങ്ങും. പൂവിട്ടുതുടങ്ങിയാല്‍ 15 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. മൂന്നുമാസം തുടര്‍ച്ചയായി വിളവെടുക്കാം.
പാവല്‍
ഒരു സെന്‍റ് പാവല്‍ കൃഷി ചെയ്യാന്‍ 25 ഗ്രാം വിത്ത്. സെന്‍റില്‍ പത്ത് തടം. മൂന്ന് സെന്‍റിമീറ്റര്‍ ആഴം. തടത്തില്‍ നാലോ അഞ്ചോ വിത്തുകള്‍ മുളക്കുമ്പോള്‍ അതില്‍ നിന്ന് രണ്ടെണ്ണം നിലനിറുത്താം. 45- 50 ദിവസത്തിനുള്ളില്‍ പൂവിടും. 60- 70 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. കൃത്യമായി പരിപാലിക്കുന്നവയില്‍ മൂന്നു മുതല്‍ നാലു മാസം വരെ വിളവെടുക്കാം.
പടവലം
ഒരുസെന്‍റ് പടവലത്തിന് 20 ഗ്രാം വിത്ത്. മൂന്നുസെന്‍റിമീറ്റര്‍ ആഴത്തില്‍ വിത്തുനടാം.45- 50 ദിവസത്തിനുള്ളില്‍ പൂവിടും. 70 -75 ദിവസത്തിനുള്ളില്‍ വിളവെടുക്കാം.
കുമ്പളം
സെപ്തംബര്‍ -ഒക്ടോബര്‍ മാസം വിത്തിടാം. സെന്‍റിന് ആറ് ഗ്രാം വിത്ത്. മൂന്ന് സെന്‍റി മീറ്റര്‍ ആഴത്തില്‍ വിത്തിടാം. നട്ട് 50 ദിവസമാകുമ്പോഴേക്കും പൂവിടും. 25 ദിവസം കൂടി കഴിഞ്ഞ%E
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.