Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2017 3:42 PM IST Updated On
date_range 21 March 2017 3:48 PM ISTനമുക്കും സൂര്യകാന്തിപ്പാടമൊരുക്കാം
text_fieldsbookmark_border
മലപ്പുറം പെരിന്തൽമണ്ണ താലൂക്കിലെ പുലാമേന്താളിൽ മഞ്ഞപ്പട്ടണിഞ്ഞ സൂര്യശോഭയാർന്ന പാടം കണ്ടാൽ അദ്ഭുതപ്പെടേണ്ട. പുലാമേന്താളിലാണ് കർഷകനായ ചോലപറമ്പത്ത് ശശിധരൻ പാട്ടത്തിനെടുത്ത ഒരു ഏക്കറിൽ സൂര്യകാന്തിപ്പാടമൊരുക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷി വിജയം കണ്ടത് തുടർകൃഷിക്ക് ശശിധരനെ പ്രേരിപ്പിച്ചു. പുതിയ നെൽവിത്തിനങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടിയ കർഷകനായ ശശിധരൻ കേരളം സൂര്യകാന്തി കൃഷിക്ക് അനുയോജ്യമായ മണ്ണാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. സൂര്യകാന്തി കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിജയം കൊയ്യാൻ ശശിധരെൻറ കൃഷിക്കുറിപ്പ്:
1. നിലമൊരുക്കൽ
നന്നായി ഉഴുത് മറിച്ച് കട്ടപൊടിച്ച് പരുവപ്പെടുത്തി ജൈവവളം ചേർത്ത് വെള്ളം ഒഴിിഞ്ഞുപോവത്തക്ക വിധത്തിൽ നീളം അഞ്ചു മീറ്റർx ഒരു മീറ്റർ വീതി ബെഡ് രൂപത്തിൽ നിലമൊരുക്കുക
2. വിത്തിടൽ
ഒരടി അകലത്തിൽ ചെടികൾ തമ്മിലും വരി അകലത്തിലും കുഴിയെടുത്ത് വിത്തിടുക.
3. ജലസേചനം
ഇൗർപ്പമില്ലാത്ത മണ്ണിൽ തയ്യാറാക്കിയ ചാലിൽ വെള്ളം കടത്തിവിട്ട് നനക്കുക. വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക
4. വളപ്രയോഗം
വിത്തിട്ട് നലുദിവസം മുളച്ചുപൊന്തുന്ന ചെടിക്ക് 20 ദിവസം നനക്കുക. 20ാം ദിവസം ഗോമൂത്രം അല്ലെങ്കിൽ എൻ.പി.കെ 10 ലിറ്ററിന് 20 മില്ലി കണക്കിന് ലായനി തളിച്ചുകൊടുക്കുക
5. പൂവിടൽ
50- 55 ദിവസത്തിനുള്ളിൽ ചെടികൾ പൂവിട്ടുതുടങ്ങും . ഇൗ സമയങ്ങളിൽ ജൈവകീടനാശിനികളോ രാസ കീടനാശിനികളോ തളിക്കാൻ പാടില്ല. കാരണം തേനീച്ച , ഉറുമ്പ, വണ്ടുകൾ എന്നിവ പൂക്കളിൽ വരാതിരിക്കുകയും പരാഗണം നടക്കാശത പോവുകയും ചെയ്യും. പരാഗണം നടന്നില്ലെങ്കിൽ വിളവിനെ പ്രതികൂലമായി ബാധിക്കും.
സൂര്യകാന്തിപ്പാടത്ത് ശശിധരൻ
6. സൂര്യകാന്തിപ്പൂക്കൾ സൂര്യനൊപ്പം കറങ്ങുന്നത് ചെടിയിൽ അടങ്ങിയ ഒരു ഹോർമോണിെൻറ പ്രവർത്തനം മൂലമാണ്.
7. പൂക്കൾ വിരിഞ്ഞ് 75 ാം ദിവസം ഇതളുകൾ കൊഴിഞ്ഞ് തുടങ്ങുേമ്പാൾ കൊയ്തെടുത്ത് (പൂക്കൾ മാത്രം) വെയിലിൽ ഉണക്കി ഒരു കമ്പ് കൊണ്ട് തല്ലി വിത്തിനെ വേർതിരിക്കുക.
8. കൃഷിക്ക് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ േകരളത്തിൽ അനുയോജ്യമാണ്.
9. 90 ദിവസം മുതൽ 150 ദിവസം വരെ പ്രായമുള്ള ഇനങ്ങൾ സൂര്യകാന്തിയിലുണ്ട്.
10. എള്ള് ആട്ടിയെടുക്കുന്ന ചക്കിൽ സൂര്യകാന്തി അരി ആട്ടിയെടുത്ത് സൺഫളവർ ഒായിൽ ഉപയോഗിക്കാം.
11. സൂര്യകാന്തി എണ്ണ ആട്ടിയെടുക്കുേമ്പാൾ കിട്ടുന്ന പിണ്ണാക്ക് ഒന്നാന്തരം കാലിത്തീറ്റയാണ്.
12. വിത്ത് വിശ്വാസമുള്ള കർഷകരിൽ നിന്ന് മാത്രം ശേഖരിക്കുക. സൂര്യകാന്തി വിത്തിട്ട് മുളക്കാതെ വരുേമ്പാൾ മാത്രമാണ് പല കർഷകരും കബളിക്കപ്പെട്ടു എന്നറിയുന്നത്. കൃഷിയുടെ ആരംഭത്തിൽ തന്നെ മുടക്കുമുതൽ ഒന്നായി ചെലവഴിക്കേണ്ടിവരുന്നതാണെന്ന് പ്രത്യേകം ഒാർമ്മിക്കുക.
13. കറുത്ത മണൽ കലർന്ന മണ്ണാണ് സൂര്യകാന്തികൃഷിക്ക് അനുയോജ്യം. ഒന്നര അടി താഴ്ചയിൽ വേരുകൾ താഴ്ന്ന് പോകും. അതിനാൽ തുടർന്ന് കൃഷിചെയ്യുേമ്പാൾ കൂടുതൽ ജൈവവളം മണ്ണിൽ േചർക്കണം.
14. രോഗ കീടബാധ^ ഇലപ്പുള്ളി രോഗം സൂര്യകാന്തിയെ ബാധിക്കുമെങ്കിലും കാര്യമായ രോഗബാധ ഏൽക്കാറില്ല.
15. കൂടുതൽ ഇൗർപ്പമുള്ള മണ്ണിൽ സൂര്യകാന്തികൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്.
16.തണൽ ബാധിക്കുന്ന ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന പാടശേഖരങ്ങളും കൃഷിക്ക് അനുയോജ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story