പുതീന വീട്ടിൽ വളർത്താം
text_fieldsപുതിന നല്ലൊരു മെഡിസിനൽ പ്ലാന്‍റാണ്. ഒരുപാട് തരം പുതീനയുണ്ട്. ഇതിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. പുതീനയുടെ മണം തന്നെ പോസിറ്റീവ് എനർജി നൽകുന്നതാണ്. ടൂത് പേസ്റ്റ്, ഓയിൽ, കൊസ്മറ്റിക്സ് തുടങ്ങിയവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. അടുക്കളയിൽ പല വിഭാവങ്ങൽ തയാറാക്കാനും ചായ ഉണ്ടാക്കാനും എല്ലാം ഔഷദ ഗുണമുള്ള ഈ പുതീന ഉപയോഗിക്കുന്നു. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പുതീന കീടനാശിനി ഉപയോഗിച്ചതാവാൻ സാധ്യതയുണ്ട്. വീട്ടിൽ തന്നെ ഇത് വളർത്തിയെടുക്കാൻ കഴിയുമ്പോൾ എന്തിന് പുറത്ത് നിന്ന് വാങ്ങണം.
മാർക്കറ്റിൽ നിന്നു വാങ്ങുന്ന പുതീന വെച്ചു ഫ്രഷ് ആയ പുതീന വളർത്തിയെടുക്കാം. നല്ല തണ്ടുകൾ നോക്കി എടുക്കുക. ആ തണ്ടിന്‍റെ താഴ്വശം നോക്കി മുറിച്ചു കളയണം. മരുന്ന് അടിച്ചതാവാൻ സാധ്യതയുള്ളതിനാൽ ആ തണ്ടുകൾ നന്നായി കഴുകുക. ഒരു ഗ്ലാസ്സ് ജാറോ, ഗ്ലാസ്സോ എടുത്തിട്ടു അതിൽ വെള്ളം നിറക്കുക. ഗ്ലാസ് ജാർ ആയതു കൊണ്ട് സൂര്യപ്രകാശം ഉൾവശത്തും കടന്നുചെല്ലും. ഈ തണ്ടുകൾ അതിൽ ഇടുക.
രണ്ടു ദിവസം കൂടുമ്പോൾ വെള്ളം മാറ്റി കൊടുക്കണം. നാല് ദിവസം ആകുമ്പോഴേക്കും വെളുത്ത വേരുകൾ വന്നിട്ടുണ്ടാകും. ഇത് ഗ്ലാസിൽ കൂടി കാണാൻ കഴിയും. ഒരുവിതം വേരുകൾ വന്ന ശേഷം പതിയെ ഗ്ലാസിൽ നിന്ന് എടുത്തു ചട്ടിയിൽ നടാം. ചകിരിച്ചോറ്, ചാണകം, ഗാർഡൻസോയിൽ എന്നിവ ചേർത്ത് നന്നായി മിക്സ ചെയ്ത് അതിൽ പുതീന നടാം. ഒരുപാട് വെയിൽ അടിക്കാത്ത സ്ഥലം നോക്കി വേണം വെക്കാൻ. വെള്ളം സ്പ്രേ ചെയ്താൽ മതി. നമ്മുടെ ആവശ്യത്തിന് നല്ല ഫ്രഷ് ആയ പുതീന ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.