ഹിമാലയന്‍ തേന്‍ തേടി
text_fieldsലോകത്തെ ഏറ്റവും വലിയ തേനീച്ചകളാണ് ഹിമാലയന്‍ തേനീച്ചകള്‍. ഹിമാലയത്തിന്‍്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തെ കിഴുക്കാംതൂക്കായ 8,200 മുതല്‍ 9,800 വരേ അടി ഉയരത്തിലുള്ളതും ചെങ്കുത്തായതുമായ പര്‍വ്വത ശിഖരങ്ങളിലെ ഭീമന്‍ വട്ടക്കൂടുകളില്‍ സൂക്ഷിക്കുന്ന ഈ തേന്‍ ശേഖരിക്കുന്നത് ഏറെ ആപല്‍കരമാണ്. അതിസാഹസീകരായ ചൈനയിലേയും, ഇന്ത്യയിലേയും, നേപ്പാളിലേയും ഹിമാലയ മലമ്പ്രദേശവാസികളായവര്‍ ജീവന്‍ പണയപ്പെടുത്തിയാണ് തേനെടുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ, ഒരിഞ്ചിലേറേ വലിപ്പമുള്ള ഹിമാലയന്‍ പര്‍വ്വത തേനീച്ചകള്‍ (Apis dorsata laboriosa) നമ്മുടെ സിക്കിമിന്‍്റേയും നേപ്പാളിന്‍്റേയും ദേശീയപുഷ്പമായ റോഡോഡെന്‍ട്രോണ്‍ (Rhododendron) പൂക്കളില്‍ നിന്ന് ശേഖരിക്കും തേനാണിത് . ഒരു തേന്‍കൂടില്‍ ശരാശരി 60 കിലോ തേന്‍ ശേഖരിക്കപ്പെടുന്നുണ്ട്. പല തരം സ്പീഷീസിലുള്ള ഈ പൂക്കളില്‍ ചിലവ, സാധാരണയായി വിഷമുള്ളവയുമാണ്. ഇവരില്‍ നിന്നുല്‍പാദിപ്പിക്കുന്ന തേനിന് മനുഷ്യനെ ഉന്മാദനാക്കാന്‍ കഴിവുണ്ടത്രേ. അതിനാല്‍ തേനിലും ചെറിയ അളവ് വരെ വിഷാംശമുണ്ടത്രേ. കൂടിയ അളവില്‍ കഴിക്കുന്നത് വിഷബാദയുണ്ടാക്കാനിടയാക്കും.ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലൈംഗിക ശേഷിക്കുറവ് മുതലായ രോഗങ്ങളുടെ ചികിത്സക്ക് ഫലപ്രദമാണെന്ന് കരുതപ്പെടുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.