മുന്തിരിവള്ളി തളിരിടും, തീരമണ്ണിലും
text_fieldsകൊടുങ്ങല്ലൂർ: തീരമണ്ണിൽ മുന്തിരിവള്ളികൾ തളിരിടുമോയെന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാൽ, തളിരിടുക മാത്രമല്ല നല്ല മാധുര്യമൂറുന്ന മുന്തിരിക്കുലകൾ വിളയിക്കാനാകുമെന്നും തെളിയിച്ചിരിക്കുകയാണ് പി. വെമ്പല്ലൂരിലെ സപർണ എന്ന യുവ വീട്ടമ്മ. അൽപം താൽപര്യവും കൃത്യമായ പരിചരണവും ഉണ്ടെങ്കിൽ ലവണാംശത്തിെൻറ ലാഞ്ചനയുള്ള മണ്ണും മുന്തിരിക്ക് പാകമെന്നാണ് ഈ യുവതിയുടെ പക്ഷം. പി. വെമ്പല്ലൂർ കുഞ്ഞിമാക്കൻ പുരക്കൽ രാജേഷിെൻറ ഭാര്യയായ സപർണ കൃഷികാര്യങ്ങളിൽ അഭിരുചിയുള്ള വീട്ടമ്മയൊന്നുമ്മല്ല.
മുന്തിരി വളരെ ഇഷ്ടപ്പെടുന്ന കുഞ്ഞുമകളാണ് ഇവർക്ക് ഒരുകൈ നോക്കാൻ പ്രേരണയായത്. മണ്ണുത്തി കാർഷിക കേന്ദ്രത്തിൽനിന്ന് വാങ്ങിയ വള്ളിയിൽനിന്നാണ് വീട്ടുവളപ്പിലെ മുന്തിരിപ്പടർപ്പുകൾ വളർത്തിയെടുത്തത്. കപ്പലണ്ടി പിണ്ണാക്കും ചാണകവുമാണ് വളം. കീടങ്ങളെ അകറ്റാൻ തൈരിൽ സോപ്പ് കലർത്തിയും വേപ്പെണ്ണയും തളിക്കും. ഇടക്ക് കടഭാഗത്ത് ഐസ് ക്യൂബും തണുത്ത വെള്ളവും പകരും.
ഒരുവർഷം മുമ്പ് വളർത്താൻ തുടങ്ങിയ മുന്തിരിവള്ളിയിൽ പാകമായതും പച്ചയുമായ മുന്തിരിക്കുലകൾ പ്രദേശവാസികളുടെ കൗതുകക്കാഴ്ചയായി മാറിക്കഴിഞ്ഞു. പി. വെമ്പല്ലൂർ സായ് വിദ്യാഭവൻ വിദ്യാർഥികളായ മക്കൾ ആത്മജ് രാജും ആരാധ്യയും മുന്തിരിയുടെ പരിചാരകരാണ്. കടലിൽനിന്ന് അധികം അകലയല്ലാത്ത മണിലാണ് ഈ മുന്തിരിവള്ളികൾ വളരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.