കരിഞ്ഞുണങ്ങി വട്ടവട; ഓണത്തിന് ഇത്തവണ പച്ചക്കറിയില്ല
text_fields സംസ്ഥാനത്തിെൻറ പച്ചക്കറി കലവറ എന്നറിയപ്പെടുന്ന വട്ടവടയിൽനി ന്ന് ഇത്തവണ ഓണവിപണിയിലേക്ക് പച്ചക്കറിയില്ല. കാലാവസ്ഥ വ്യതിയാനവും മഴ കുറഞ്ഞതും മൂലം ഉല്പാദനത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കാലവര്‍ഷമെത്തിയെങ്കിലും വട്ടവടയിൽ കാര്യമായ മഴ ലഭിക്കുന്നില്ല. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷി വേനൽചൂടില്‍ കരിഞ്ഞുണങ്ങി. കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയ പത്തിലധികം പച്ചക്കറികളാണ് വട്ടവടയില്‍ കൃഷി ചെയ്യുന്നത്.
പലരും ഭൂമി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തിനു വാങ്ങിയാണ് കൃഷിയിറക്കുന്നത്. നിലവില്‍ പാട്ടത്തുക നല്‍കാൻപോലും കഴിയാത്ത സാഹചര്യമാണ്. ബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി.
കൃഷി ആവശ്യങ്ങള്‍ക്കായി ലക്ഷങ്ങളാണ് കര്‍ഷകര്‍ വായ്പ എടുത്തിരിക്കുന്നത്. നിലവിലെ സ്ഥിതിതുടര്‍ന്നാല്‍ പലരും കടക്കെണിയിലാകും. വട്ടവട മേഖലയിൽ മഴ എത്തിയില്ലെങ്കിൽ മറ്റു ജോലി തേടിപ്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.