Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പോകാം വിഷമടിക്കാത്ത കൃഷിയിടങ്ങളിലേക്ക്
cancel

 

വിഷാംശം കുറവുള്ളതും അപകടരഹിതവും പരിസര മലിനീകരണം ഉണ്ടാക്കാത്തതുമാണ് ജൈവ കീടനാശിനികള്‍.ഓരോ കീടനാശിനിയും  തയ്യാറാക്കുന്നതും അവയുടെ പ്രയോജനവും വ്യത്യസ്തമാണ്.

വേപ്പെണ്ണ എമള്‍ഷന്‍

വേപ്പെണ്ണയും ബാര്‍സോപ്പുമാണ് പ്രധാന  ചേരുവകള്‍.പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്.

ചാണകപ്പാല്‍

200 ഗ്രാം പുതുചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്ത് തളിച്ചാല്‍ ചെടികളിലെ ബാക്ടീരിയ കൊണ്ടുള്ള രോഗങ്ങളെ നിയന്ത്രിക്കാം.

തുളസിക്കെണി

കായീച്ചക്കെതിരെ ഫലപ്രദം. ഒരു പിടി തുളസിയില നല്ലതുപോലെ അരച്ച് നീര് കളയാതെ ചിരട്ടക്കുളളില്‍ വെക്കുക. തുളസിച്ചാര്‍ ഉണങ്ങിപോകാതിരിക്കാന്‍ കുറച്ചു വെളളം ചിരട്ടക്കുളളില്‍ ഒഴിക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ഒപ്പം ഒരു നുളള് കാര്‍ബോ ഫുറാന്‍ തരികൂടി ചിരട്ടയില്‍ ഇട്ട് ഇളക്കുക. ഇപ്രകാരം തയ്യര്‍ ചെയ്ത കെണികള്‍ കയറുപയോഗിച്ച് പന്തലില്‍ ഉറി കെട്ടിയിടുക.

പഴക്കെണി

തൊലിയുരിയാത്ത പാളയംകോടന്‍ പഴം മൂന്ന് നാല് കഷണങ്ങളായി ചരിച്ച് മുറിക്കുക. എന്നിട്ട് മുറിപ്പാടില്‍ അല്‍പം ഫ്യൂറഡാന്‍ തരികള്‍ വിതറണം. ഫ്യൂറഡാന്‍്റെ തരി പതിഞ്ഞിരിക്കുന്ന ഭാഗം മുകളിലാക്കി ചിരട്ടക്കുളളില്‍ വച്ച് പന്തലില്‍ ഉറിക്കെട്ടി തൂക്കുക.ഇതും കായീച്ചകള്‍ക്കെതിരെ ഫലപ്രദമാണ്.

കഞ്ഞിവെളളക്കെണി

ഒരു ചിരട്ടയുടെ കാല്‍ ഭാഗം തണുത്ത കഞ്ഞിവെളളം എടുക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരയും അരഗ്രാം ഫ്യൂറഡാന്‍ തരികളുമിട്ട് നല്ലവണ്ണം ഇളക്കി വയ്ക്കുക. കായീച്ചക്കെതിരെ ഫലപ്രദം.

ശര്‍ക്കരക്കെണി

വെണ്ട, വഴുതന, പയര്‍, എന്നീ ചെടികളിലെ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന നെയ്യറുമ്പുകളെ നശിപ്പിക്കാനാണ്  ശര്‍ക്കരക്കെണി . ഒരു ചെറു കഷണം ശര്‍ക്കര ( 10 ഗ്രാം) വെളളത്തില്‍ മുക്കിയെടുക്കുക. ഒരു ചിരട്ടയ്ക്കുളളില്‍ ഈ ശര്‍ക്കര കഷണം വിരല്‍ കൊണ്ട് അമര്‍ത്തി തേച്ച് പിടിപ്പിക്കുക. ചിരട്ടക്കുളളില്‍ തേച്ചു പിടിപ്പിച്ച ശര്‍ക്കരയുടെ മുകളില്‍ ഒരു നുളള് കാര്‍ബോ ഫുറാന്‍ തരി വിതറുക. ഇപ്രകാരം തയ്യര്‍ ചെയ്ത ശര്‍ക്കരക്കെണി ഉറുമ്പുകളുടെ കൂടിനരുകില്‍ വയ്ക്കുക. ചുവന്ന പുളിയുറുമ്പുകള്‍  കൂടിളകി ശര്‍ക്കരക്കെണിയില്‍ വരും. വിഷലിപ്തമായ ശര്‍ക്കര തിന്ന് ചാകുകയും ചെയ്യം.

 

 

നാറ്റപൂച്ചെടി എമള്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ചതച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചടെുത്ത ലായനി 1 ലിറ്റര്‍ ടാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം.വിധ വിളകളുടെ പ്രധാന ശത്രുവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്. 

വേപ്പിന്‍ കഷായം

ഒരു ലിറ്റര്‍ കഷായം തയ്യറാക്കാന്‍ 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്ത് വെളളത്തില്‍ കലര്‍ത്തണം. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.ആര്യ വേപ്പിന്‍്റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പമ്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യം.

പുകയില കഷായം

വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചടെുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചടെുക്കുക. ഈ സോപ്പ് ലായനി അരിച്ചടെുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം.

വെളുത്തുളളി മിശ്രിതം

20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചടെുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്‍്റെയും പടവലത്തിന്‍്റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം.

കായീച്ചകള്‍

പടവല വര്‍ഗ്ഗ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ചകള്‍. കേട് ബാധിച്ച കായ്കള്‍ പറിച്ചു നശിപ്പിക്കുന്നതും നാല് ചുവടിന് ഒരു കെണി എന്ന കണക്കില്‍ ഇടവിട്ട് പഴക്കെണികളും തുളസിക്കെണികളും സ്ഥാപിക്കുന്നതും കായീച്ചയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ജൈവ കീടനാശിനികള്‍
Next Story