ചേന്നത്ത് ജൈവകൃഷിയുടെ പൊന്‍വിളവ്
text_fields1600 ഏക്കര്‍ കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട ദ്വീപാണ് തൃശൂര്‍ ജില്ലയിലെ ചേന്നം ഗ്രാമം. ഇന്ന് തരിശുനിലത്ത് പൊന്‍കതിര്‍ വിളയിച്ച് ജൈവ കൃഷി ഗാഥകളില്‍ സ്ഥാനം പിടിക്കുകയാണ് ഇവിടെത്തെ യുവകര്‍ഷക കൂട്ടായ്മ. കര്‍ഷക കൂട്ടായ്മയായ ഭഗത് സിംഗ് പുരുഷ സ്വയം സഹായ സംഘവും തൃശൂര്‍ യുവകര്‍ഷക വേദിയും ചേര്‍ന്നാണ് വര്‍ഷങ്ങളായി തരിശ് കിടന്ന ചേനത്തെ നാല് ഏക്കര്‍ പാടത്ത് കഴിഞ്ഞ ദിവസം ജൈവവിളവ് കൊയ്തെടുത്തത്. നടീല്‍ മുതല്‍ കൊയ്ത്തുവരെ ഘട്ടങ്ങളില്‍ പരിപാലനം ഇവിടെത്തെ 35 അംഗ സംഘവും ചേര്‍പ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായിരുന്നു.
നാടന്‍ വിത്തുകള്‍ക്ക് പ്രതിരോധ ശേഷിയും വിളവിന്‍്റെ ഗുണമേന്‍മയും കുടുതലായതിനാല്‍ പ്രാചീന നാടന്‍ വിത്തായ ‘രക്തശാലി’ യാണ് വിതച്ചത്. വിളവ് കുറവാണെങ്കിലും വിളയുടെ ഗുണമേന്മയാണ് രക്തശാലിയെ പ്രശസ്തമാക്കുന്നത്. കോള്‍ പാടങ്ങളില്‍ ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ ജലത്തെയും മണ്ണിനെയും നശിപ്പിക്കുന്നതോടൊപ്പം സൂക്ഷ്മജീവികളെയും ഇല്ലാതാക്കിയെന്ന തിരിച്ചറിവാണ് കൂട്ടായ്മ ജൈവകൃഷിയിലേക്ക് തിരിയാന്‍ കാരണം. വീഴാലരി എന്ന പച്ചമരുന്നാണ് കീടനിവാരണത്തിനുപയോഗിച്ചത്. നാടന്‍ പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്ന് ചാണകവും ഗോമൂത്രവും സംഘാഗങ്ങള്‍ തന്നെ ശേഖരിച്ച് ജീവാമൃതമുണ്ടാക്കി. തരിശുനിലമായതിനാല്‍ മണ്ണിന്‍്റെ ഘടന മാറ്റാനാണ് ജീവാമൃതം ഉപയോഗിച്ചത്.
തരിശുഭൂമിയായതിനാല്‍ സ്ഥലം കൃഷിയോഗ്യമാക്കാന്‍ പ്രാരംഭ ബുദ്ധിമുട്ടുകളേറെയുണ്ടായിരുന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.