സൗഹൃദത്തിന്‍െറ ഹരിതഗാഥ
text_fields
തൃശൂര്‍ മുളങ്കുന്നത്തുകാവിന് സമീപം കോളങ്ങാട്ടുകരയില്‍ ഒരു സൗഹൃദ കൂട്ടായ്മയില്‍ തളിരിട്ട സങ്കല്‍പമാണ് ‘നാട്ടുപച്ച’. നാടിന്‍െറ നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. തിരിനാളത്തില്‍ നിന്ന് അഗ്നിജ്വാല കണക്കെ പടര്‍ന്ന ഈ കൂട്ടായ്മയിപ്പോള്‍ ഒരു പഞ്ചായത്തിനെയാകെ പച്ചപ്പണിയിച്ചു. ഇടനിലക്കാരുടെ ഇടപെടലില്ലാതെ അവരുല്‍പാദിപ്പിച്ച കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ അവര്‍തന്നെ ഒരു ചന്തയും ഉണ്ടാക്കി- നാട്ടുപച്ചയെന്ന ജൈവകാര്‍ഷിക ചന്ത. ആറുമാസം പിന്നിടുമ്പോള്‍ ചന്തയുടെ പ്രസിദ്ധി പഞ്ചായത്ത് അതിര്‍ത്തി കടന്നും പോകുകയാണ്. കക്ഷിരാഷ്ട്രീയ, ജാതിമത ചിന്തകള്‍ക്കതീതമാണ് ഇവരുടെ പ്രവര്‍ത്തനം. സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയെയും കൂട്ടായ്മ ഏറ്റെടുക്കാനൊരുങ്ങുകയാണ്. പ്രതിസന്ധികളേറെയുണ്ടെങ്കിലും ശുഭ്രപ്രതീക്ഷയിലാണ് നാട്ടുപച്ച കൂട്ടായ്മ. കോളങ്ങാട്ടുകരയിലെ ജൈവകര്‍ഷക കൂട്ടായ്മയുടെ നാട്ടുപച്ചയിലേക്കാണ് ഇന്ന് ലൈവ് യാത്ര ചെയ്യുന്നത്.
സായാഹ്ന ചര്‍ച്ചയില്‍ മുളച്ച വിത്ത്
കര്‍ഷകരുടെ സായാഹ്ന ചര്‍ച്ചയില്‍ ഉയര്‍ന്നതാണ് നാട്ടുപച്ചയെന്ന ആശയം. വാങ്ങുന്ന പച്ചക്കറിക്ക് തീവില. വില്‍ക്കുമ്പോള്‍ കിട്ടുന്നതോ വെറും തുച്ഛം. ഇതാണ് നവീന ആശയത്തിന് വിത്തിട്ടത്. കര്‍ഷകരോടൊപ്പം നാട്ടുകാരും പദ്ധതിയില്‍ അംഗമായി. ശങ്കരന്‍കുട്ടിയും, പൊറിഞ്ചുവും രാമുവേട്ടനും ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാരന്‍ അനിരുദ്ധനും, ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ലെനിനും, മറ്റ് വിവിധ മേഖലകളിലുള്ളവരുമെല്ലാം പങ്കുചേര്‍ന്നു. നമ്മുടെ ഉല്‍പന്നങ്ങള്‍ നമ്മുടെ നാട്ടുകാര്‍ക്ക് നല്‍കാം. ലാഭമല്ല, മുടക്കുമുതല്‍ മാത്രം മതി എന്ന മുദ്രാവാക്യം അവര്‍ക്ക് ഊര്‍ജം നല്‍കി. കോളങ്ങാട്ടുകരയില്‍ റോഡിനോട് ചേര്‍ന്ന് തന്നെ ഉപയോഗിക്കാതെ കിടക്കുന്ന പറമ്പ് ഇതിനായി കണ്ടത്തെി. സ്ഥലമുടമ ജോണ്‍ ജോബ് വാടകയും ഈടുമൊന്നും വാങ്ങാതെ സ്ഥലം വിട്ടുനല്‍കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചന്ത തുടങ്ങി. വിജയകരമായി ഇപ്പോഴും തുടരുന്നു.
കോളങ്ങാട്ടുകരയിലെ കര്‍ഷക കൂട്ടായ്മ പോലെ നിരവധി കൂട്ടായ്മകള്‍ നാട്ടിലുണ്ട്. വിഭവോല്‍പാദനത്തിനും, സംഭരണത്തിനും, വിപണനത്തിനും സംരക്ഷണവും സൗകര്യവുമൊരുക്കി സര്‍ക്കാര്‍ ഇവരെ പിന്തുണച്ചാല്‍ അതിവേഗത്തില്‍ കാര്‍ഷികമേഖലയുടെ സമൃദ്ധി വീണ്ടെടുക്കാന്‍ പ്രയാസമില്ളെന്ന് നാട്ടുപച്ച പ്രവര്‍ത്തകര്‍ പറയുന്നു. വിലയില്ലാതെയും, വിളവ് വില്‍ക്കാനാവാതെയും വലയുന്ന കര്‍ഷകനെ സര്‍ക്കാര്‍ പലപ്പോഴും കാണാതെ പോവുകയാണ്. കാലാവസ്ഥ വ്യതിയാനം, പ്രകൃതിനാശവുമുള്‍പ്പെടെയുള്ള പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാന്‍ കര്‍ഷകനെ അനുവദിക്കരുത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വകുപ്പുകളും മണ്ണിലേക്കിറങ്ങണം. ബജറ്റിലും വാര്‍ഷിക പദ്ധതികളിലുമൊതുങ്ങുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാവണം.
പച്ചപ്പ് പടരുകയാണ്....
കോളങ്ങാട്ടുകരയിലെ ഒന്നു രണ്ട് വാര്‍ഡുകളിലെ എട്ടോ പത്തോ പേര്‍ മാത്രമായിരുന്നു വീട്ടില്‍ ജൈവകൃഷി ഒരുക്കിയിരുന്നത്. അവരുടെ ഉല്‍പന്നങ്ങളാണ് ചന്തയില്‍ എത്തിയിരുന്നത്. ഇപ്പോഴത് കോളങ്ങാട്ടുകര, ചൂലിശേരി, കൊട്ടേക്കാട്, അവണൂരിന്‍െറ കിഴക്കന്‍ മേഖല, കുറ്റൂര്‍ മേഖലകളിലേക്ക് കൂടി വ്യാപിച്ചു. പ്രദേശത്തെ പറമ്പുകളിലും ടെറസിലുമെല്ലാം കാണുന്ന പച്ചപ്പ് നാട്ടുപച്ചയില്‍ നിന്ന് കിട്ടിയ പാഠമാണ്. വൈകാതെ തന്നെ അവണൂര്‍ പഞ്ചായത്ത് പൂര്‍ണമായും ആശയത്തെ ഏറ്റെടുത്ത് ജൈവോല്‍പന്നങ്ങളുടെ സ്വയംപര്യാപ്തതയിലത്തെുമെന്ന പ്രത്യാശയിലാണ് കൂട്ടായ്മ.
വ്യാപാരമേഖലയും തൃപ്തര്‍
നാട്ടുപച്ചയുടെ വരവ് തങ്ങള്‍ക്ക് ദോഷത്തേക്കാളേറെ ഗുണമാണുണ്ടാക്കിയതെന്ന് കോളങ്ങാട്ടുകരയിലെ വ്യാപാരികള്‍ തന്നെ പറയുന്നു. നാട്ടിലെ കര്‍ഷകരില്‍ നിന്നുതന്നെ പച്ചക്കറികള്‍ വാങ്ങുന്നതുകൊണ്ട് വിഷമില്ലാത്ത പച്ചക്കറികള്‍ കടകളിലത്തെുന്നു. മിതമായ വിലയ്ക്ക് തന്നെ തങ്ങള്‍ക്കും ഇത് വില്‍ക്കാം. ചന്ത പ്രവര്‍ത്തിക്കുന്ന ഞായറാഴ്ചകളില്‍ മാത്രമാണ് ചെറിയ പ്രശ്നമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കോളങ്ങാട്ടുകരയുടെ പെരുമ
കാര്‍ഷിക, കലാ-സാംസ്കാരിക പാരമ്പര്യത്തിന്‍െറ വിളനിലമാണ് കോളങ്ങാട്ടുകരയുടെയും, അവണൂര്‍ പഞ്ചായത്തിന്‍െറയും ചരിത്ര പശ്ചാത്തലം. അന്യമാകുന്ന വായനശാല പ്രസ്ഥാനങ്ങളും ക്ളബുകളും കൂട്ടായ്മകളുമെല്ലാം ഇപ്പോഴുമിവിടെ സജീവം. കൂട്ടായ്മകളില്‍ രാഷ്ട്രീയം അപ്രസക്തമാകുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്ന്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടുന്ന മേഖല. നെല്ല്, വാഴ എന്നിവ ജില്ലയില്‍ വന്‍തോതില്‍ കൃഷിചെയ്യുന്ന പ്രദേശം. അങ്ങനെയൊരുപാട് സവിശേഷതകളുടെ സംഗമഭൂമികയാണിവിടം.
ഞായറാഴ്ച നല്ല ദിവസം
ഞായറാഴ്ചകളില്‍ പുലര്‍ച്ചെ മുതല്‍ ചന്ത സജീവമാകും. ഏഴു മുതല്‍ പതിനൊന്ന് വരെയാണ് സമയം. കൂട്ടായ്മയിലെ അംഗങ്ങള്‍ വിളയിച്ച വിവിധ തരം പച്ചക്കറികള്‍ ചന്തയിലത്തെിക്കും. സീസണ്‍ അനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഡിമാന്‍ഡ്. കൂര്‍ക്കയാണ് ഇപ്പോള്‍ താരം. നാടന്‍ കോഴിമുട്ട മുതല്‍ ചീരയും, കപ്പയും, പപ്പായയും, മാങ്ങയും ചക്കയുമെല്ലാമുണ്ട്. ജൈവരീതിയില്‍ വിളയിച്ച ഏത് ഉല്‍പന്നവും ചന്തയില്‍ സ്വീകരിക്കും. ഉല്‍പന്നം സ്വയം വില്‍ക്കാം, അല്ളെങ്കില്‍ പ്രവര്‍ത്തകരെ ഏല്‍പിക്കാം. ഗ്രോബാഗുകള്‍, വിത്തിനങ്ങള്‍, ചെടികള്‍ എന്നിവയും ഇവിടെ കിട്ടും.
കൃഷിയറിവ് വേണ്ടുവോളം
നാട്ടുപച്ച ചന്തയില്‍ ഉല്‍പന്നങ്ങള്‍ മാത്രമല്ല, കൃഷിയറിവും ആരോഗ്യ ജീവിതത്തെ കുറിച്ചുള്ള ബോധവത്കരണവും ലഭിക്കും. പ്രതിമാസ പ്രഭാഷണങ്ങളും ചര്‍ച്ചകളും സംശയ ദുരീകരണവുമെല്ലാമായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. ആശയവുമായി പ്രവര്‍ത്തകര്‍ അടാട്ട് കൃഷി ഓഫിസര്‍ പി.സി.സത്യാവര്‍മയെ സമീപിച്ചപ്പോള്‍ സ്വാഗതാര്‍ഹമായിരുന്നു നിലപാട്. കഴിഞ്ഞ പ്രഭാഷണം നടത്തിയത് കൃഷി ഓഫിസര്‍ നേരിട്ടത്തെിയാണ്.
നാട്ടുകൂട്ടം= നാട്ടുപച്ച
അമ്പതോളം അംഗങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയാണ് നാട്ടുപച്ചയുടെ നാഡീ ഞരമ്പ്. പി.ശങ്കരന്‍ കുട്ടി (പ്രസിഡ.), എന്‍.എല്‍. ലെനിന്‍ (സെക്ര.) എന്നിവരാണ് നേതൃത്വം. വ്യത്യസ്ത രാഷ്ട്രീയ, തൊഴില്‍ മേഖലയിലുള്ള ഇവര്‍ക്ക് നന്മ നിറഞ്ഞ ഈ കൂട്ടായ്മയില്‍ ഒരേ സ്വരമാണ്. കോളങ്ങാട്ടുകരയിലെ നാട്ടുപച്ച ചന്തയിലെ മരബെഞ്ചില്‍ ചേര്‍ന്നിരിക്കുമ്പോള്‍ കൃഷിയായിരിക്കും ചൂടേറിയ ചര്‍ച്ച. ഇവരുടെ ചര്‍ച്ചയും തീരുമാനവുമാണ് ആ ഗ്രാമത്തിന്‍െറ ആരോഗ്യം.
കൈകോര്‍ക്കുന്നു ഹരിതകേരളവുമായി
സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയുടെ ഭാഗമാവുകയാണ് നാട്ടുപച്ച ജൈവകര്‍ഷക കൂട്ടായ്മ. വിഷമില്ലാത്ത പൊന്നുവിളയിക്കാനുള്ള ശ്രമം ഓരോരുത്തരുടേതുമാണ്. തൊഴില്‍രഹിത ആക്ഷേപത്തില്‍ നിന്നും തിരിച്ചു നടക്കാന്‍ യുവാക്കളും, സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും വിവിധ മേഖലകളിലുള്ളവരും അണിചേര്‍ന്നാല്‍ കേരളം സമൃദ്ധിയുടേതാവും. മാറിയത്തെുന്ന സര്‍ക്കാര്‍ പദ്ധതി പോലെ അവഗണിക്കപ്പെടേണ്ടതല്ല, ഏറ്റെടുക്കാനുള്ളതാണ് ഹരിതകേരളമെന്ന് നാട്ടുപച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.