ഷജിലയിൽ നിന്ന് പഠിക്കാം; തീൻമേശ വിഷരഹിതമാക്കാം
text_fieldsൈജവ കാർഷികമേഖലയിൽ സ്വപ്രയത്നത്താൽ മുന്നേറ്റമുണ്ടാക്കിയ കഥയാണ് ഷജില റഹീമിേൻറത്. പുളിക്കൽ വലിയപറമ്പ് സ്വദേശിയായ ഷജില 17 വർഷമായി ജൈവകൃഷി രംഗത്ത് സജീവമാണ്. നേരംേപാക്ക് എന്ന നിലക്കായിരുന്നു തുടക്കം. പിന്നീടാണ് വാണിജ്യസാധ്യതയെക്കുറിച്ചുള്ള തിരിച്ചറിവുണ്ടായത്. ഭർത്താവ് റഹീമിെൻറ പൂർണ പിന്തുണ ലഭിച്ചതോടെ ജൈവകൃഷിയിലേക്ക് പൂർണമായും തിരിഞ്ഞു. തുടക്കത്തിൽ രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയിൽ ദേശീയപാതയോട് ചേർന്ന് തുടങ്ങിയ അലങ്കാരച്ചെടി നഴ്സറിയും നടീൽ വസ്തുക്കളുടെ വിപണനവും വിജയം കണ്ടുതുടങ്ങിയേതാടെയാണ് ജൈവകൃഷിയിലേക്ക് ഇറങ്ങാനുളള ആത്മവിശ്വാസം കൈവന്നതെന്ന് ഷജില പറയുന്നു.
ഇവിടെ മൂന്ന് വർഷത്തോളം ൈജവ പച്ചക്കറിയും അലങ്കാരച്ചെടികളും വിപണനം നടത്തി ചെറുതല്ലാത്ത വരുമാനമുണ്ടാക്കി. തുടർന്ന് ഒരു വർഷം മുമ്പാണ് എടവണ്ണപ്പാറ പള്ളിപ്പടിയിൽ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ വാണിജ്യാടിസ്ഥാനത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത്തുടങ്ങിയത്. അലങ്കാര ചെടികളുടെ വിൽപനയും ഉൾപ്പെെട വിപുലമായ സംരംഭമായി ഇത് വളർന്നു. റഹീമിെൻറ കൂടി മേൽനേട്ടത്തിലായിരുന്നു ആരംഭം. അനുയോജ്യമായ സ്ഥലം ലഭിച്ചതും വിജയം കൈവരിക്കാൻ സഹായകമായതായി ഷജില പറയുന്നു. ഇൗ മേഖലയിലേക്ക് കൂടുതൽ കർഷകർ കടന്നുവരുന്നതും അവരിലൂടെ ലഭിക്കുന്ന പ്രായോഗിക അറിവുകളും ജൈവ കൃഷി വ്യാപിപ്പിക്കാൻ പ്രചോദനമായതായി അവർ പറയുന്നു. ഷജിലയുടെ തോട്ടത്തിൽ വെണ്ട, പയർ, കൈപ്പ, മത്തൻ, ചിരങ്ങൻ, പടവലം, ചീര തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ജൈവ വളവും ജൈവ കീടനാശിനിയും ഉപേയാഗിച്ചാണ് കൃഷി. ശീതകാല വിളകളായ കാേബജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയും കമ്പവും കൃഷിയിടത്തിലുണ്ട്. ഇവ ഒക്ടോബറിൽ തുടങ്ങി ജനുവരി വരെയുളള മാസങ്ങളിലാണ് െചയ്യുന്നത്. പ്രധാനമായും ഗ്രോബാഗുകൾ ഉപയോഗിച്ചാണ് ഇവ നടത്താറുള്ളതെന്ന് ഷജില പറയുന്നു. ജൈവ കൃഷിയുടെ പ്രചാരകരായ ഷജിലയും റഹീമും ഇൗ രീതിയിൽ കൃഷി ചെയ്യാൻ താൽപര്യമുള്ള ചെറുകിട കർഷകരുമായി ചേർന്നും വിപുലീകരിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇവർ കർഷകർക്ക് കുറഞ്ഞ നിരക്കിൽ വിത്തും ജൈവ വളവും കീടനാശിനിയും നൽകിയും ജൈവ കൃഷി നടത്തുന്നു. വാഴക്കാട്, ചീക്കോട്, മാങ്കടവ്, വെട്ടത്തൂർ, കീഴുപറമ്പ് ഭാഗങ്ങളിൽ ഷജിലയുടെ സംരംഭവുമായി സഹകരിച്ച് കൃഷി ചെയ്യുന്ന നിരവധി പേരുണ്ട്.
വിളവെടുപ്പിന് ശേഷം ഉൽപന്നങ്ങൾ തിരിച്ചു നൽകണെമന്ന നിബന്ധനയിലാണ് കർഷകർക്ക് ആവശ്യമായ സഹായം നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ജൈവ പച്ചക്കറി വിൽപന നടത്താൻ ഷജിലയും റഹീമും ചേർന്ന് ദേശീയപാതയിൽ സ്റ്റാളുകളും തുറന്നിട്ടുണ്ട്. കർഷകർക്ക് നൽകാൻ ജൈവവളം നിർമിക്കുന്നതിന് അരൂർ മായക്കരയിൽ ഇവർ ചെറിയ പ്ലാൻറ് തന്നെ തുറന്നിട്ടുണ്ട്. വളം മിക്സ് ചെയ്യുന്നത് ഇവിടെയാണ്. അലങ്കാരച്ചെടികൾ, ഫലവൃക്ഷ, ഒൗഷധ സസ്യത്തൈകൾ എന്നിവയുടെ വിൽപനയും ഷജില വിജയകരമായി നടത്തിവരുന്നു. ഷജിലക്കും റഹീമിനും രണ്ടു മക്കളുണ്ട്. വിദ്യാർഥികളായ സെയ്ദ് ഹിഷാമും ആദിലയും. ജൈവ കൃഷിയിൽനിന്നുള്ള വരുമാനമാണ് ഇവരുടെ ജീവിതമാർഗം. സി.പി.െഎയുടെ കഴിഞ്ഞ രണ്ട് ജില്ല സമ്മേളനത്തിൽ ഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറിയും ഇവർ നൽകിയിരുന്നു. രണ്ട് തവണയും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ചടങ്ങിൽ ഇവരെ ആദരിക്കുകയും ആവശ്യമായ സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.